മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഡി.സി. ബുക്സുമായി ചേർന്ന് സംഘടിപ്പിക്കുന്ന അന്തർദേശീയ പുസ്തകമേളയോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഇന്നലെ കവി മുരുകൻ കാട്ടാക്കട മുഖ്യാതിഥിയായി പെങ്കടുത്തു.
വൈവിധ്യം ഭാഷയിലും സംസ്കാരത്തിലും ലയിച്ചുചേർന്ന ഇടമാണ് കേരളമെന്ന് മുരുകൻ പറഞ്ഞു. ഇൗ ൈവവിധ്യങ്ങളുടെ സംഗമമാണ് ഗൾഫിൽ കാണുന്നത്. മലയാളം അതിസുന്ദരമായ ഭാഷയാണ്. കേവലം 26 അക്ഷരമുള്ള ഇംഗ്ലിഷുമായി താരതമ്യം ചെയ്യുേമ്പാൾ, മലയാളം എത്രയോ ഉയരത്തിലാണ്. ഏതുവികാരവും സന്ദർഭവും അതിെൻറ സത്തചോരാതെ അടയാളപ്പെടുത്താൻ സജ്ജമാണ് മലയാളം.അഛനെയും മകനെയും ദൈവത്തെയും ‘ഹി’ എന്നാണ് ഇംഗ്ലിഷിൽ സംബോധന ചെയ്യുന്നത്.എന്നാൽ മലയാളം ഒാരോരുത്തരും അർഹിക്കുന്ന രീതിയിലാണ് വിശേഷണങ്ങൾ നൽകുന്നത്. ഏറ്റവും ബൃഹത്തായ ഭാഷയുടെ ഉടമകളാണ് മലയാളികൾ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമാജം പ്രസിഡൻറ് പി.വി.രാധാകൃഷ്ണ പിള്ള, ജന.സെക്രട്ടറി എൻ.കെ.വീരമണി, ഡി.സലിം, കെ.സി.ഫിലിപ്പ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കോഴിക്കോട് എം.പി. എം.കെ.രാഘവൻ ഇന്നലെ പുസ്തമേള സന്ദർശിച്ചു. വെള്ളിയാഴ്ച ആയതിനാൽ നിരവധി പേരാണ് മേളക്കെത്തിയത്. വിൽപനയിലും വർധവുണ്ടായി.ഇന്നലെ കാലത്ത് നടന്ന ചെറുകഥ മത്സരത്തിൽ 50ഒാളം പേർ പെങ്കടുത്തു. ‘വേർപാട്’ എന്ന വിഷയത്തിലായിരുന്നു മത്സരം.
മികച്ച രചനകൾക്ക് മേയ് 26ന് നടക്കുന്ന സാഹിത്യക്യാമ്പിൽ സമ്മാനങ്ങൾ നൽകും. ഇത് സമാജം പ്രസിദ്ധീകരണമായ ‘ജാലക’ത്തിൽ ഉൾപ്പെടുത്തുകയും ചെയ്യും. സമാജം വായനശാലയുടെ പുസ്തകശേഖരണ കൗണ്ടർ തുറന്നിട്ടുണ്ട്. ഇതിലേക്ക് നിരവധി പേർ പുസ്തകങ്ങൾ നൽകിയതായി ലൈബ്രേറിയൻ വിനയചന്ദ്രൻ പറഞ്ഞു.ഇന്ന് വൈകീട്ട് നടക്കുന്ന പരിപാടിയിൽ മുരുകൻ കാട്ടാക്കടയുമായി മുഖാമുഖം നടക്കും. സാഹിത്യക്വിസും സംഘടിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.