മനാമ: ജി.സി.സി^അമേരിക്കന്‍ സംയുക്ത ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ കഴിഞ്ഞ ദിവസം സൗദിയിലെത്തി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിെൻറ ക്ഷണമനുസരിച്ചാണ് ഹമദ് രാജാവും സംഘവും 17 ാമത് ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. റിയാദിലെ സല്‍മാന്‍ എയര്‍ബേസിലെത്തിയ ഹമദ് രാജാവിനെ റിയാദ് മേഖല ഗവര്‍ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്‍ദര്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍സുഊദ്, ഉപഗവര്‍ണര്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ബിന്‍ അബ്ദുല്‍ അസീസ് ആല്‍സുഊദ്, ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അസ്സയാനി, സൗദിയിലെ ബഹ്‌റൈന്‍ അംബാസിസഡര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
സൗദിയും ബഹ്‌റൈനും തമ്മിലുള്ള ബന്ധം ശക്തമായി തുടരുന്നതായി രാജാവ് പറഞ്ഞു. ജി.സി.സി^അമേരിക്കന്‍ സംയുക്ത ഉച്ചകോടി മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിന് ശക്തമായ ചുവടുവെപ്പായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ആതിഥ്യമേകുന്ന സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് അദ്ദേഹം ആശംസകള്‍ നേര്‍ന്നു.
അമേരിക്കയുമായുള്ള ബന്ധം ശക്തമാക്കുന്നതിനും അതുവഴി അറബ് മേഖല അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും ഉച്ചകോടി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകം ഉറ്റുനോക്കുന്ന തന്ത്രപ്രധാനമായ ഉച്ചകോടിയാണ് നടക്കുന്നത്.
മേഖലക്കും അറബ് ലോകത്തിനും പ്രത്യാശ നല്‍കുന്ന തീരുമാനങ്ങള്‍ ഉച്ചകോടിയില്‍ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.