ബി.എഫ്.സി ശാഖ ഗലാലിയിലെ മാൾ ഒാഫ് ദിൽമൂണിയയിൽ പ്രവർത്തനമാരംഭിച്ചപ്പോൾ
മനാമ: ബഹ്റൈനിലെ പ്രമുഖ പണവിനിമയ സ്ഥാപനമായ ബഹ്റൈൻ ഫിനാൻസിങ് കമ്പനിയുടെ (ബി.എഫ്.സി) പുതിയ ശാഖ ഗലാലിയിലെ മാൾ ഒാഫ് ദിൽമൂണിയയിൽ പ്രവർത്തനമാരംഭിച്ചു. ബഹ്റൈനിൽ ഏറ്റവുമധികം ശാഖകളുള്ള എക്സ്ചേഞ്ച് എന്ന ബി.എഫ്.സിയുടെ സ്ഥാനം ഒന്നുകൂടി ഉൗട്ടിയുറപ്പിക്കുന്നതാണ് പുതിയ ശാഖയുടെ ആരംഭമെന്ന് മാനേജ്മെൻറ് അറിയിച്ചു. ജനറൽ മാനേജർ (റീെട്ടയ്ൽ) ദീപക് നായരും മാൾ ഒാഫ് ദിൽമൂണിയ സി.ഇ.ഒ ശൈഖ് മുഹമ്മദ് ദുെഎജ് ഖലീഫ ആൽ ഖലീഫയും ചേർന്ന് ശാഖ ഉദ്ഘാടനം ചെയ്തു. ബി.എഫ്.സിയുടെയും മാൾ ഒാഫ് ദിൽമൂണിയയുടെയും മറ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഗ്രൗണ്ട് േഫ്ലാറിൽ തമീമി മാർക്കറ്റിനോടു ചേർന്നാണ് ശാഖ പ്രവർത്തിക്കുന്നത്. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ സേവനം ലഭ്യമാണ്.
ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിന് ബഹ്റൈനിൽ ഉടനീളം പ്രധാന സ്ഥലങ്ങളിൽ ശാഖ തുറക്കുകയാണ് ലക്ഷ്യമെന്ന് ദീപക് നായർ പറഞ്ഞു. മഹാമാരിയുടെ കാലത്ത് പുതിയ ശാഖ തുറക്കുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. തുടർന്നും മികച്ച ധനകാര്യ സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ, ബി.എഫ്.സിയുടെ ബഹ്റൈനിലെ ശാഖകളുടെ എണ്ണം 50 ആയി. 30 രാജ്യങ്ങളിലെ 46,000ത്തോളം സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ പണമയക്കാൻ ബി.എഫ്.സിക്ക് കഴിയും. അന്താരാഷ്ട്ര പണമിടപാട് കമ്പനിയായ മണിഗ്രാമുമായി ചേർന്ന് 200ലധികം രാജ്യങ്ങളിലേക്കും പണമയക്കാനും സംവിധാനമുണ്ട്. ബി.എഫ്.സിയുടെ ഒാൺലൈൻ മണി ട്രാൻസ്ഫർ സേവനമായ സ്മാർട്ട് മണിയിലൂടെ 150ലധികം രാജ്യങ്ങളിലേക്ക് പണമയക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.