മനാമ: യു.എസിലെ ലോസ് ഏഞ്ചൽസിൽ നടന്ന വർണാഭമായ ചടങ്ങിൽ ‘കിങ്ഡം ഒാഫ് ബഹ്റൈൻ വിളംബരം^2017’ന് തുടക്കമായി.‘ദിസ് ഇൗസ് ബഹ്റൈെൻറ’ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ‘കിങ് ഹമദ് ഗ്ലോബൽ സെൻറർ ഫോർ ഇൻറർഫെയ്ത് ഡയലോഗ് ആൻറ് പീസ്ഫുൾ കോഎക്സിസ്റ്റൻസി’ന് തുടക്കം കുറിക്കാനുള്ള പദ്ധതിയും ഇതിൽ വിശദീകരിച്ചു. ഇതോടനുബന്ധിച്ച് നടന്ന പ്രദർശനം ചാരിറ്റികാര്യ യുവജനവിഭാഗത്തിലെ ഹമദ് രാജാവിെൻറ പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. വൈറ്റ്ഹൗസ് പ്രതിനിധികൾ, യു.എൻ പ്രതിനിധികൾ, മത^സാമൂഹിക നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. ഉദ്ഘാടന ചടങ്ങിന് മുമ്പായി ശൈഖ് നാസിർ ‘മ്യൂസിയം ഒാഫ് ടോളറൻസ്’ സന്ദർശിക്കുകയും അമേരിക്കൻ വിദ്യാർഥികളുമായി ചർച്ച നടത്തുകയും ചെയ്തു. ഉദ്ഘാടന ചടങ്ങിൽ ശൈഖ് നാസിറിന് പുറമെ, റബ്ബി ജോണി മൂർ, കുവൈത്തിലെ ബഹ്റൈൻ അംബാസഡർ ശൈഖ് ഖലീഫ ബിൻ ഹമദ് ആൽ ഖലീഫ, ബഹ്റൈൻ ഫെഡറേഷൻ ഒാഫ് എക്സ്പാട്രിയേറ്റ് അസോസിയേഷൻസ് (ബി.എഫ്.ഇ.എ) സെക്രട്ടറി ജനറൽ ബെറ്റ്സി മത്തീസൺ എന്നിവരും സംസാരിച്ചു. പുതുതായി സ്ഥാപിക്കുന്ന കിങ് ഹമദ് ഗ്ലോബൽ സെൻറർ മതസഹവർത്തിത്വത്തിെൻറയും സമാധാനത്തിെൻറയും കേന്ദ്രമെന്ന ബഹ്റൈെൻറ പദവിക്ക് കൂടുതൽ കരുത്ത് പകരുമെന്ന് അവർ പറഞ്ഞു.
സംഘർഷങ്ങൾ ഒഴിവാക്കാനും സമാധാനം നിലനിർത്താനുമായി വിവിധ മത, സാംസ്കാരിക വിഭാഗങ്ങൾ തമ്മിലുള്ള ചർച്ചകൾക്ക് പുതിയ കേന്ദ്രം നേതൃത്വം നൽകും. സംഘർഷമുണ്ടാക്കുന്നതിനായി മത തത്വങ്ങളെ ദുർവ്യാഖ്യാനം ചെയ്യുന്ന പ്രവണതയെ ചെറുക്കാനുള്ള ശ്രമങ്ങൾ നടത്തും.
ബഹ്റൈനിലെ വിവിധ വിഭാഗങ്ങളുടെ സമാധാനപരമായ സഹവർത്തിത്വത്തിെൻറ ചരിത്രപരമായ വികാസം വിഭാവനം ചെയ്യുന്ന പ്രദർശനം ഇവിടെയുണ്ടാകും.
പോയ വർഷം നവംബറിൽ റോമിലെ ‘സാപിയെൻസ യൂനിവേഴ്സിറ്റി’യിൽ മതവിഭാഗങ്ങൾ തമ്മിലുള്ള ചർച്ചകൾക്കും സമാധാനപരമായ സഹവർത്തിത്വത്തിനുമായി കിങ് ഹമദ് ചെയർ ആരംഭിച്ച കാര്യവും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.