ലോക രക്തദാന ദിവസത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്റർ 19 സംഘടനകളെ ആദരിച്ചപ്പോൾ
മനാമ: ലോക രക്തദാന ദിവസത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്റർ 19 സംഘടനകളെ ആദരിച്ചു.
ബി.ഡി.കെയുമായി ചേർന്ന് രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച ഐ.സി.ആർ.എഫ്, ഓൾ കേരള ഡ്രൈവേഴ്സ് ഫ്രീക്കേഴ്സ്, ബീറ്റ്സ് ഓഫ് ബഹ്റൈൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ട്സ് ഇൻ ഇന്ത്യ, കായംകുളം പ്രവാസി കൂട്ടായ്മ, വേൾഡ് മലയാളി ഫെഡറേഷൻ, ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ, വോയ്സ് ഓഫ് ട്രിവാൻഡ്രം, സയൻസ് ഓഫ് സ്പിരിച്വാലിറ്റി, പവിഴ ദ്വീപിലെ പൊന്നാനിക്കാർ, ഗുരുദ്വാര സിംഗ് സഭ, സച്ചിൻ ക്രിക്കറ്റ് ക്ലബ്, കിംസ് ഹോസ്പിറ്റൽ, ഗുദൈബിയ കൂട്ടം, ഒ.ഐ.സി.സി ബഹ്റൈൻ, ബഹ്റൈൻ മലയാളീസ് പ്രവാസി ഫോറം, മലബാർ അടുക്കള, അസ്റി ലേബർ യൂനിയൻ, പാലക്കാട് പ്രവാസി അസോസിയേഷൻ എന്നീ സംഘടനകളെയാണ് ആദരിച്ചത്. പ്രശസ്ത ചരിത്ര ഗ്രന്ഥ രചയിതാവ് പി. ഹരീന്ദ്രനാഥ്, ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ്, ബി.ഡി.കെ ബഹ്റൈൻ പേട്രൻ ഡോ. പി.വി. ചെറിയാൻ, കിംസ് ഹോസ്പിറ്റൽ ബഹ്റൈൻ സെയിൽസ് മാനേജർ പ്യാരി ലാൽ, മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ആയുർവേദ ഡോ. അതുല്യ ഉണ്ണികൃഷ്ണൻ എന്നിവരും ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികളും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.