മനാമ: കോവിഡ് 19 വ്യാനം തടയുന്നതിന് നടത്തിക്കൊണ്ടിരിക്കുന്ന പ്രതിരോധ പ്രവര്‍ത്തന ങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിെൻറ ഭാഗമായി ആരോഗ്യകാര്യ സുപ്രീം കൗണ്‍സില്‍ ചെ യര്‍മാനും കൊറോണ വൈറസ് നിര്‍വ്യാപന ദേശീയ ടീം തലവനുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ ബി.ഡി.എഫ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗം സന്ദര്‍ശിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബഹ്റൈന്‍ നടത്തിയ മുന്നേറ്റം ലോകാരോഗ്യ സംഘടനയുടെയും അന്താരാഷ്ട്ര വേദികളുടെയും വിവിധ രാജ്യങ്ങളുടെയും പ്രശംസ നേടിയതായി അദ്ദേഹം പറഞ്ഞു. ഏറ്റവും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ പാലിച്ചാണ് കൊറോണ വൈറസ് ബാധിച്ചവര്‍ക്ക് ചികിത്സയും ആേരാഗ്യപരിചരണങ്ങളും നല്കിക്കൊണ്ടിരിക്കുന്നത്. ആരോഗ്യ മേഖല അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനുള്ള ബഹ്റൈെൻറ ശ്രമങ്ങള്‍ വിജയം കണ്ടു കൊണ്ടിരിക്കുന്നുവെന്നതാണ് കോവിഡ് വ്യാപനം തടയുന്നതില്‍ നടത്തിയ മുന്നേറ്റം സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് 19 ചെറുക്കുന്നതില്‍ പഴുതില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കും. രാജ്യം അഭിമുഖീകരിക്കുന്ന ഈ വെല്ലുവിളിയെ ഒന്നിച്ച് നേരിടാനും രാജ്യത്തെ മുഴുവന്‍ സ്വദേശികളുടെയും പ്രവാസികളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാനും ശ്രമിക്കുകയും ചെയ്യും. ബി.ഡി.എഫ് ഹോസ്പിറ്റലില്‍ പ്രത്യേകം തയാറാക്കിയ ഐ.സി.യുവില്‍ 130 ബെഡുകളാണുള്ളത്. രാജ്യത്തിെൻറ വിവിധ ഗവര്‍ണറേറ്റുകളില്‍ ആവശ്യമാണെങ്കിൽ 500 ബെഡുകളും അനുബന്ധ ചികിത്സാ സംവിധാനങ്ങളും അത്യാസന്ന രോഗികള്‍ക്കായി ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഏഴു ദിവസം കൊണ്ടാണ് 130 കിടക്കകളുള്ള ഐ.സി.യു സംവിധാനം ബി.ഡി.എഫ് ആശുപത്രിയില്‍ തയാറാക്കിയതെന്ന് റോയല്‍ മെഡിക്കല്‍ സര്‍വിസസ് കമാൻറർ ലഫ്. ജനറല്‍ പ്രഫ. ശൈഖ് ഖാലിദ് ബിന്‍ അലി ആല് ഖലീഫ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.