മനാമ: ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് കമാൻറർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹ്മദ് ആൽ ഖലീഫ വിവിധ ബി.ഡി.എഫ് യൂനിറ്റുകൾ സന്ദർശിച്ചു. പ്രവർത്തന പുരോഗതികളെ കുറിച്ച് ഒാ^ഫീസർമാർ വിശദീകരിക്കുകയും പദ്ധതികളെ കുറിച്ചും അദ്ദേഹത്തോട് വിശദീകരിച്ചു. പോരാട്ടസന്നദ്ധത, ഭരണപരമായ സന്നദ്ധത,
കാര്യക്ഷമത എന്നിവ ലക്ഷ്യമിടുന്ന പരിശീലനപരിപാടികളെ കുറിച്ച് ബന്ധപ്പെട്ടവർ വിവരിച്ചു. ബി.ഡി.എഫിെൻറ മനുഷ്യവിഭവശേഷി വർധിപ്പിക്കുന്നതിന് ഉദ്ദേശിച്ചുള്ള പരിശീലന പദ്ധതികളും പരിപാടികളും നടപ്പിലാക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. സുപ്രീം കമാൻഡർ രാജാവ് ഹമദ് ബിൻ ഈസാ ആൽ ഖലീഫയുടെ നേതൃത്വത്തിലുള ദേശീയ ലക്ഷ്യങ്ങൾ നേടുന്നതിന് എല്ലാ ശ്രമങ്ങളും തുടരുവാൻ അദ്ദേഹം ബി.ഡി.എഫ് കമാൻറർമാരോട് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.