ബി.ഡി.എഫ്: അഭിമാനം കാത്ത 50 സംവല്‍സരങ്ങള്‍

മനാമ: രാജ്യത്തി​​​െൻറ അഭിമാനവും സുരക്ഷയും കാത്ത 50 സംവല്‍സരങ്ങളാണ് ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സ് കാഴ്ച്ച വെച്ചതെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി അലി ബിന്‍ മുഹമ്മദ് അല്‍റുമൈഹി വ്യക്തമാക്കി. ബി.ഡി.എഫ് 50 ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹമിത് പറഞ്ഞത്. 
രാജ്യത്തി​​​െൻറ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതില്‍ മികവി​​​െൻറ ചരിത്രമാണ് ബി.ഡി.എഫിന് പറയാനുള്ളത്. ബഹ്‌റൈ​​​െൻറ വികസനത്തിലും പുരോഗതിയിലും സമാധാനപൂര്‍ണമായ അന്തരീക്ഷം വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയിലും പങ്ക് വഹിക്കാന്‍ ബി.ഡി.എഫിന് സാധിച്ചിട്ടുണ്ട്. അഭിമാനകരമായ ഈ നേട്ടത്തില്‍ ഭരണാധികാരികള്‍ക്ക് അദ്ദേഹം പ്രത്യേകം ആശംസകള്‍ നേരുകയൂം കൂടുതല്‍ സുരക്ഷിതമായി രാജ്യത്തെ നയിക്കാന്‍ കരുത്തുണ്ടാവട്ടെയെന്ന് പ്രാര്‍ഥിക്കുകയും ചെയ്തു. വ്യോമ,കടല്‍,കര സൈനിക യൂണിറ്റുകളുടെ ഏകോപനവും അവരുടെ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും അഭിമാനകരമായ ഒന്നാണെന്ന് ബി.ഡി.എഫ് കമാൻറര്‍ ചീഫ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്​മദ് ആല്‍ ഖലീഫക്കയച്ച ആശംസാ സന്ദേശത്തില്‍ അദ്ദേഹം അനുസ്മരിച്ചു. മേഖലയിലെയും അന്താരാഷ്​ട്ര തലത്തിലെയും വിവിധ ഭീഷണികളെ ചെറുക്കുന്നതിനും അന്താരാഷ്​ട്ര നിലവാരത്തിലുള്ള പരിശീലനം നേടുന്നതിനും ബി.ഡി.എഫിന് സാധിച്ചതായി അദ്ദേഹം വിലയിരുത്തി. രാജ്യത്തിന് ആദരവും ഐക്യവും സാധ്യമാക്കുന്നതിനും സുരക്ഷയുടെ കോട്ടയായി നിലകൊള്ളുന്നതിനും അതുവഴി എല്ലാ മേഖലയിലും വളര്‍ച്ചയും പുരോഗതിയും നേടുന്നതിനും സാധ്യമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

Tags:    
News Summary - b.d.f. Bahrin Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.