മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിെൻറ ഈ വര്‍ഷത്തെ സാഹിത്യ പുരസ്കാരം പ്രഭാവർമക്ക് ബഹ്‌റൈന്‍ കേരളീയ സമാജം ആസ്ഥാനത്ത് ചേരുന്ന ചടങ്ങിൽ ഇന്ന് സമ്മാനിക്കും. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം. ചടങ്ങിൽ പ്രഥമ ലാറി ബേക്കര്‍ പുരസ്ക്കാരം ജി. ശങ്കറിന് നൽകും. സമാജം പ്രസിഡൻറ് രാധാകൃഷ്ണ പിള്ള ,ജനറല്‍സെക്രട്ടറി എന്‍. കെ വീരമണി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. ചടങ്ങില്‍ ടി.പത്മനാഭെൻറ ഒടുവിലത്തെ പാട്ട് എന്ന ചെറുകഥയെ കേന്ദ്രമാക്കി മജീഷ്യന്‍ ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന മാജിക്ക് ഷോയും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.