മനാമ: 2024ലെ കണക്കുകൾ പ്രകാരം ബഹ്റൈനിൽ ആകെ ജനസംഖ്യ 1,594,654 ആയെന്ന് കണക്കുകൾ. എന്നാൽ ജനസംഖ്യയിൽ പകുതിയിലധികവും അതായത് 53.4 ശതമാനം പ്രവാസികളാണ്. 8,48,934 പേരാണ് അന്യരാജ്യക്കാരായി ഇവിടെ താമസിക്കുന്നത്. 2023ൽ ബഹ്റൈന്റെ ആകെ ജനസംഖ്യ ഏകദേശം 1,577,000 ആയിരുന്നു.
വർഷാവർഷവും ജനസംഖ്യയിൽ ഗണ്യമായ വർധനവാണ് കാണിക്കുന്നത്. കഴിഞ്ഞ ദിവസം ഗുദൈബിയ കൊട്ടാരത്തിൽ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി സമർപ്പിച്ച മെമ്മോറാണ്ടത്തിലാണ് ജനസംഖ്യയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകിയത്. ജനസംഖ്യ സെൻസസ് സംബന്ധിച്ച മെമ്മോ മന്ത്രിസഭ ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു.
കണക്കുകൾ പ്രകാരം ഇന്ത്യക്കാരാണ് ബഹ്റൈനിലെ ഏറ്റവും വലിയ പ്രവാസി സമൂഹം. 2024 അവസാനത്തോടെ ഏകദേശം 350,000 പേർ ഇവിടെ ഇന്ത്യക്കാർ മാത്രമായിട്ടുണ്ടെന്നാണ് കണക്കുകൾ. അതിൽ മലയാളികളാണ് കൂടുതൽ. ഏകദേശം 101,556 മലയാളികൾ ഇവിടെ ജോലിക്കാരായും മറ്റും ഇവിടെ താമസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.