ബഹ്റൈനി-ഒമാനി പെർഫ്യൂം എക്സിബിഷൻ വ്യവസായ, വാണിജ്യ മന്ത്രി സായിദ് റാഷിദ് അൽസയാനി ഉദ്ഘാടനം ചെയ്യുന്നു
മനാമ: പ്രഥമ ബഹ്റൈനി-ഒമാനി പെർഫ്യൂം എക്സിബിഷന് തുടക്കമായി. അവന്യൂസ് മാളിൽ നടക്കുന്ന പ്രദർശനം വ്യവസായ, വാണിജ്യ മന്ത്രി സായിദ് റാഷിദ് അൽസയാനി ഉദ്ഘാടനംചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
സരി ഇന്റർനാഷനൽ കൺസൽട്ടിങ് ആൻഡ് എക്സിബിഷൻസ് കമ്പനി, ബഹ്റൈനി-ഒമാനി ഫ്രൻഡ്ഷിപ് സൊസൈറ്റി എന്നിവ ചേർന്നാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ബഹ്റൈൻ, യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലെ 20 പെർഫ്യൂം കമ്പനികൾ പങ്കെടുക്കുന്ന പ്രദർശനം ശനിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.