മുഹമ്മദ് ഹുസൈൻ ജനാഹി

ബഹ്‌റൈൻ എം.പി മുഹമ്മദ് ഹുസൈൻ ജനാഹിക്ക് വീട്ടിൽ വഴുതിവീണ് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മനാമ: ബഹ്‌റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹിയെ വീട്ടിൽ വഴുതി വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. നിലവിൽ മനാമയിലെ ഇബ്നു അൽ നഫീസ് ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ് അദ്ദേഹം. വീഴ്ചയിൽ എം.പിയുടെ കൈക്കും കാലിനും പരിക്കേറ്റു.

ആശുപത്രിയിൽ എത്തിച്ച ഉടൻ തന്നെ അദ്ദേഹത്തെ അടിയന്തര ചികിത്സകൾക്ക് വിധേയനാക്കിയിരുന്നു. പരിക്കുകൾ ഗുരതരമല്ലെന്നും കൂടുതൽ പരിശോധനകൾക്കും സി.ടി സ്കാനിങ്ങിനും വിധേയതിന് ശേഷം വീട്ടിലേക്ക് പോകാമെന്നുമെന്നാണ് മെഡിക്കൽ സംഘം അറിയിച്ചത്. തന്റെ ആരോഗ്യനില മെഡിക്കൽ സംഘം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എം.പി ജനാഹി അറിയിച്ചു.

Tags:    
News Summary - Bahraini MP Mohammed Hussein Janahi injured slipping at home, admitted to hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.