മനാമ: ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കറുമായി സംസാരിച്ച് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള അടുത്ത ബന്ധം ഇരുവരും അവലോകനം ചെയ്തു.
ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രയോജനത്തിനായി സംയുക്ത ശ്രമങ്ങൾ കൂടുതൽ വികസിപ്പിക്കാനുള്ള വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്റെ പുരോഗതിയും മാർഗങ്ങളും അവർ ചർച്ച ചെയ്തു. മേഖലയിലെ സംഭവവികാസങ്ങളും മേഖലയിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളും മന്ത്രിമാർ ചർച്ച ചെയ്തു.കൂടാതെ പൊതുതാൽപര്യമുള്ള വിഷയങ്ങളിലെ കാഴ്ചപ്പാടുകളും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.