ഇറാൻ ഇസ്രായേൽ വെടിനിർത്തൽ കരാർ സ്വാഗതം ചെയ്ത് ബഹ്റൈൻ

മനാമ: ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ബഹ്റൈൻ. വെടിനിർത്തലുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തെയാണ് രാജ്യം പിന്തുണച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിനും പ്രാദേശിക സമാധാനത്തിനും സ്ഥിരതക്കും പിന്തുണ നൽകുന്ന മികച്ച തീരുമാനമാണിതെന്നും വിശേഷിപ്പിച്ചു. സംഘർഷം ലഘൂകരിക്കുന്നതിന് സമാധാനപരമായ ചർച്ചകൾ വേണമെന്ന ബഹ്‌റൈന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു. ഇറാനിലെ ആണവ വിഷയത്തിൽ യു.എസ്-ഇറാൻ ചർച്ചകൾ വേഗത്തിൽ പുനരാരംഭിക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു. പ്രാദേശികമായും ആഗോളമായും സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് അത്തരം ശ്രമങ്ങൾ അത്യന്താപേക്ഷിതമാണെന്ന് മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Bahrain welcomes Iran-Israel ceasefire agreement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.