ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ബഹ്റൈൻ

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ ഉപദേഷ്ടാവ് ശൈഖ് അലി ബിൻ ഖലീഫ ആൽ ഖലീഫ ഇന്ത്യയിലെ ബഹ്റൈൻ അംബാസഡർ അബ്ദുൽറഹ്മാൻ മുഹമ്മദ് അൽ ഖൗദിനെ സ്വീകരിച്ചു. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ശക്തവും ദീർഘകാലവുമായ ബന്ധങ്ങളെ ശൈഖ് അലി ബിൻ ഖലീഫ ആൽ ഖലീഫ കൂടിക്കാഴ്ചയിൽ ഊന്നിപ്പറഞ്ഞു. ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി അംബാസഡർ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

പങ്കിട്ട പുരോഗതിയും സുസ്ഥിര വികസനത്തെയും പിന്തുണക്കുന്നതിനായി വിവിധ മേഖലകളിലുടനീളം സഹകരണം കൂടുതൽ വിപുലീകരിക്കേണ്ടതിന്റെ പ്രാധാന്യം ശൈഖ് അലി ബിൻ ഖലീഫ ആൽ ഖലീഫ ചൂണ്ടിക്കാട്ടി. അടുത്തിടപഴകലുകൾ ഇരുരാജ്യങ്ങൾക്കും ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപുറമെ, അംബാസഡർ അൽ-ഖൗദ് ഹിസ് ഹൈനെസ് ശൈഖ് അലി ബിൻ ഖലീഫ ആൽ ഖലീഫക്ക് ഹൃദയപൂർവമായ നന്ദി അറിയിച്ചു.

ബഹ്റൈൻ - ഇന്ത്യ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന തുടർച്ചയായ പിന്തുണക്കും മാർഗനിർദേശങ്ങൾക്കും അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി. കിരീടാവകാശിയുടെ ഉപദേഷ്ടാവ് ശൈഖ് അലി ബിൻ ഖലീഫ ആൽ ഖലീഫയും ഇന്ത്യയിലെ ബഹ്റൈൻ അംബാസഡർ അബ്ദുൽറഹ്മാൻ മുഹമ്മദ് അൽ ഖൗദും കൂടിക്കാഴ്ചക്കിടെ

Tags:    
News Summary - Bahrain vows to strengthen ties with India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-16 04:46 GMT