മനാമ: കോവിഡിന്റെ പശ്ചാത്തലത്തിൽ ബഹ്റൈനിൽ കാലാവധി കഴിഞ്ഞ സന്ദർശക വിസകൾ മൂന്ന് മാസത്തേക്ക് കൂടി നീട്ടാ ൻ തീരുമാനിച്ചതായി ആഭ്യന്തര, സിറ്റിസൺഷിപ്പ്, പാസ്പോർട്ട്സ്, റസിഡൻസ് കാര്യ മന്ത്രി ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ അറിയിച്ചു. സൗജന്യമായാണ് വിസയുടെ കാലാവധി നീട്ടുന്നത്.
ഇന്ത്യയിൽ വിമാന വിലക്ക് നിലവിലുള്ളതിനാൽ സന്ദർശക വിസയിലെത്തിയ നിരവധി പേരുടെ വിസ കാലാവധി കഴിഞ്ഞിരുന്നു. ഇവർക്ക് ആശ്വാസമാകുന്നതാണ് തീരുമാനം.
രാജ്യത്ത് അനധികൃതമായി തങ്ങുന്നവർക്ക് രേഖകൾ ശരിയാക്കാൻ ഇൗ വർഷം അവസാനം വരെ പൊതുമാപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.