ബഹ്റൈന്‍-തുര്‍ക്കുമാനിസ്ഥാന്‍ സംയുക്ത കൂടിയാലോചന സമിതി യോഗം നടന്നു

മനാമ: ബഹ്റൈന്‍-തുര്‍ക്കുമാനിസ്ഥാന്‍ സംയുക്ത കൂടിയാലോചനാ സമിതി യോഗം ചേര്‍ന്നു. ഇത് രണ്ടാം തവണയാണ് സംയുക്ത സ മിതി യോഗം ചേര്‍ന്നിട്ടുള്ളത്. വിദേശകാര്യ മന്ത്രാലയത്തിലെ ഇന്‍ര്‍നാഷണല്‍ അഫയേഴ്സ് കാര്യ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല ബിന്‍ അഹ്മദ് ആല്‍ ഖലീഫയുടെ കീഴിലുള്ള സംഘമാണ് തുര്‍ക്കുമാനിസ്താന്‍ തലസ്ഥാനമായ ഇഷ്ഖാബാദില്‍ നടന് ന സംയുക്ത യോഗത്തില്‍ പങ്കെടുത്തത്.

വിദേശകാര്യ സഹമന്ത്രി മെര്‍ഡിനാസ് മീത്യോവി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് തുര്‍ക്കുമാനിസ്താനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. രണ്ടാമത് രാഷ്ട്രീയ ചര്‍ച്ചാ യോഗത്തിന് ആതിഥ്യം നല്‍കിയ തുര്‍ക്കുമാനിസ്താന് ഡോ. അബ്ദുല്ല ബിന്‍ അഹ്മദ് ആല്‍ ഖലീഫ നന്ദി പ്രകാശിപ്പിക്കുകയും വിവിധ മേഖലകളില്‍ തുര്‍ക്കുമാനിസ്താനുമായി സഹകരണം ശക്തിപ്പെടുത്താന്‍ ബഹ്റൈന് താല്‍പര്യമുള്ളതായി അറിയിക്കുകയും ചെയ്തു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങളെക്കുറിച്ചും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ചും ചര്‍ച്ച നടക്കുകയും ചെയ്തു.

2019 മാര്‍ച്ചില്‍ ഹമദ് രാജാവിന്‍െറ തുര്‍ക്കുമാനിസ്താന്‍ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധം ശക്തിപ്പെടാന്‍ നിമിത്തമായതായി ശൈഖ് അബ്ദുല്ല ബിന്‍ അഹ്മദ് വ്യക്തമാക്കി. സന്ദര്‍ശനത്തോടനുബന്ധിച്ച് ഒമ്പത് സഹകരണക്കരാറുകളിലാണ് അദ്ദേഹം ഒപ്പുവെച്ചത്.

ബാങ്കിങ്, ടൂറിസം, വനിതാ ശാക്തീകരണം, യുവജനം, കായികം, സാംസ്കാരികം, ഗതാഗതം, വിദ്യാഭ്യാസം, ഇ-ഗവര്‍മെന്‍റ് തുടങ്ങിയ മേഖലകളില്‍ സഹകരിക്കാനായിരുന്നു കരാര്‍. ഗള്‍ഫ്, മിഡിലീസ്റ്റ് മേഖല ഇറാ​െൻറ അനിയന്ത്രിതമായ ഇടപെടലിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര കരാറുകളും മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് ഇറാന്‍ മുന്നോട്ട് നീങ്ങുന്നത്. ഇത് സമാധാനത്തിന് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Bahrain Turkuministhan-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.