ബഹ്റൈൻ പ്രതിഭ മനാമ മേഖല സമ്മേളനത്തിൽനിന്ന്
മനാമ: ബഹ്റൈൻ പ്രതിഭ 30ാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി മനാമ മേഖല സമ്മേളനം 2025 ഒക്ടോബർ 31ന് പ്രശാന്ത് നാരായണൻ നഗറിൽ (പ്രതിഭ സെന്റർ) നടന്നു. പ്രതിഭ മുഖ്യരക്ഷാധികാരി അംഗം ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി നിരൺ സുബ്രഹ്മണ്യൻ പ്രവർത്തന റിപ്പോർട്ടും കേന്ദ്ര കമ്മിറ്റി ജോയന്റ് സെക്രട്ടറിയും രക്ഷാധികാരി സമിതി അംഗവുമായ കെ.വി. മഹേഷ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
പ്രതിഭ രക്ഷാധികാരി സമിതി അംഗവും ലോക കേരളസഭ അംഗങ്ങളുമായ സി.വി. നാരായണൻ, സുബൈർ കണ്ണൂർ, പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മോറാഴ, രക്ഷാധികാരി സമിതി അംഗങ്ങളായ എൻ.കെ. വീരമണി, എൻ.വി. ലിവിൻ കുമാർ, ഷീജ വീരമണി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. എൻ.വി. ലിവിൻ കുമാർ, അനീഷ് കരിവെള്ളൂർ, റാഫി കല്ലിങ്ങൽ, സുജിത രാജൻ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. സ്വാഗതം സംഘം ചെയർപേഴ്സൺ മഹേഷി യോഗി ദാസൻ സ്വാഗതം ആശംസിച്ചു. രക്തസാക്ഷി പ്രമേയം രാജേഷ് അറ്റാച്ചേരിയും അനുശോചന പ്രമേയം ശശി കണ്ണൂരും അവതരിപ്പിച്ചു. സമ്മേളനനഗരിയിൽ പ്രതിഭ ശാസ്ത്ര ക്ലബിന്റെ സഹകരണത്തോടെ കുട്ടികൾ തയാറാക്കിയ ശാസ്ത്രലേഖനങ്ങളുടെ പ്രദർശനവും ഒരുക്കിയിരുന്നു. മനാമ മേഖല സ്വരലയ ഗായകസംഘം അവതരിപ്പിച്ച സ്വാഗതഗാനങ്ങളും സമ്മേളനത്തിന് മാറ്റേകി.
സമ്മേളനം 2025- 2027 പ്രവർത്തന വർഷത്തേക്കുള്ള 21 അംഗ മേഖല കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികളായി രാജേഷ് അറ്റാച്ചേരി (സെക്രട്ടറി), നുബിൻ അൻസാരി (പ്രസിഡന്റ്), ശശി കണ്ണൂർ (ട്രഷറർ), ജീവൻ കല്ലറ (ജോയന്റ് സെക്രട്ടറി), സരിത കുമാർ (വൈസ് പ്രസിഡന്റ്), ഷനിൽ കുമാർ (മെംബർഷിപ് സെക്രട്ടറി), സൗമ്യ പ്രദീപൻ ( അസി: മെംബർഷിപ് സെക്രട്ടറി ).
എക്സിക്യൂട്ടിവ് അംഗങ്ങൾ; സുജിത രാജൻ, ദീപ്തി രാജേഷ്, ജിമേഷ് പാലേരി, ശർമിള ശൈലേഷ്, നിരൺ സുബ്രഹ്മണ്യൻ, അബൂബക്കർ പട്ട്ള, സ്വദിക് തെന്നല, അരുൺകുമാർ പി.വി, ലിനീഷ് കാനായി, മനോജ് പോൾ, സുഭാഷ് ചന്ദ്രൻ, തുഷാര രതീഷ്, ശ്രീജേഷ് വടകര, ശിഹാബ് മരയ്ക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.