മനാമ: കോവിഡ് മഹാമാരിയിൽ പ്രയാസമനുഭവിക്കുന്നവർക്ക് ഫുഡ് കിറ്റുകൾ സമ്മാനിച്ച് സീറോ മലബാർ സൊസൈറ്റി ഈദ് ആഘോഷിച്ചു. ഒരു കമ്പനിയുടെ ക്യാമ്പിലെ മുഴുവൻ തൊഴിലാളികൾക്കും കിറ്റ് നൽകി. പ്രസിഡൻറ് ചാൾസ് ആലുക്ക ഉദ്ഘാടനം ചെയ്തു. കഷ്ടത അനുഭവിക്കുന്നവരോടൊപ്പം എന്നും സീറോ മലബാർ സൊസൈറ്റി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
വൈസ് പ്രസിഡൻറ് പോളി വിതയത്തിൽ, ഭാരവാഹികളായ പോൾ ഉറുവത്ത്, മോൻസി മാത്യു, ജോജി വർക്കി, ഷാജി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ സ്വാഗതവും അലക്സ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.