Posted On
date_range Updated On
date_range ബഹ്റൈൻ- സിറിയ വിമാന സർവിസ് പുനരാരംഭിക്കും
മനാമ: ബഹ്റൈൻ- സിറിയ വിമാന സർവിസ് ഉടൻ പുനരാരംഭിക്കുമെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.2011ലാണ് ബഹ്റൈൻ- സിറിയ വിമാന സർവിസ് നിർത്തിയത്. ബഹ്റൈൻ ഇന്റർ നാഷനൽ എയർപോർട്ട് പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
നടപടി ക്രമങ്ങളും ഔദ്യോഗിക പെർമിറ്റുകളും പൂർത്തിയാക്കിയ ശേഷം, വിമാന ഷെഡ്യൂളുകൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സിവിൽ ഏവിയേഷൻ അഫയേഴ്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.