ബഹ്​റൈൻ: കർശന നിർദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

മനാമ: കോവിഡ്​ -19 മുൻകരുതലി​​െൻറ ഭാഗമായി നൽകിയിട്ടുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന്​ ആഭ്യന്തര മന്ത്രാ ലയം ആവശ്യപ്പെട്ടു. പൊതുസ്​ഥലങ്ങളിൽ അഞ്ച്​ പേരിൽ അധികം കൂടി നിൽക്കരുത്​ എന്ന നിർദേശം കഴിഞ്ഞ ദിവസം നൽകിയിരുന് നു. ഇതിന്​ പിന്നാലെയാണ്​ പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്​.

രാജ്യത്തെ പൗരൻമാരുടെയും പ്രവാസികളുടെയും സുരക്ഷക്കായാണ്​ മുൻ കരുതൽ നടപടികൾ എന്നും എല്ലാവരും നിർദേശങ്ങൾ പാലിച്ചാൽ മാത്രമേ ലക്ഷ്യം കൈവരിക്കാൻ കഴിയുകയുള്ളൂ എന്നും അധികൃതർ പറഞ്ഞു. രോഗം വ്യാപിക്കുന്നത്​ തടയാനുള്ള നിർദേശങ്ങൾ ലംഘിച്ചാൽ പൊതുജനാരോഗ്യ നിയമം ആർട്ടിക്ക്​ൾ 121 പ്രകാരം മൂന്ന്​ മധാസം വരെ തടവോ 1000 മുതൽ 10000 ദിനാർ വരെ പിഴയോ രണ്ടും കൂടിയോ ആണ്​ ശിക്ഷ.

പ്രധാന നിർദേശങ്ങൾ

  • ജോലിക്കോ മരുന്ന്​ വാങ്ങാനോ ആശുപത്രിയിൽ പോകാനോ അവശ്യ വസ്​തുക്കൾ വാങ്ങാനോ മാത്രം വീടിന്​ പുറത്തിറങ്ങണം.
  • വീടിന്​ പുറത്തോ പൊതു റോഡുകളിലോ അഞ്ചുപേരിൽ അധികം കൂടിനിൽക്കാനോ ഇരിക്കാനോ പാടില്ല. പാർക്കുകളിലും ബീച്ചുകളിലും കൂടിച്ചേരലുകൾ പാടില്ല.
  • വിവാഹം ഉൾപ്പെടെ കുടുംബ, സാമൂഹിക കൂട്ടായ്​മകളിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കണം. സംസ്​കാര ചടങ്ങുകളിൽ ബന്ധുക്കളെ മാത്രം പ​െങ്കടുപ്പിക്കണം.
  • ക്യൂ നിൽക്കു​​േമ്പാഴും ഷോപ്പിങ്​ സ​െൻററുകൾ ​േപാലുള്ള സ്​ഥലങ്ങളിലും ആളുകൾ തമ്മിൽ ഒരു മീറ്റർ എങ്കിലും അകലം പാലിക്കണം.
  • ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്തുക.
Tags:    
News Summary - bahrain; strict orders from home ministry -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.