ബഹ്​റൈനിലെ ക്വാറൻറീൻ: താമസ രേഖയുടെ വ്യവസ്​ഥകൾ എയർലൈൻസുകൾ കർശനമാക്കി

മനാമ: ബഹ്​റൈനിലേക്കുള്ള പുതിയ യാത്രാ നിയന്ത്രണങ്ങളുടെ ഭാഗമായി നടപ്പാക്കിയ 10 ദിവസത്തെ നിർബന്ധിത ക്വാറൻറീൻ സംബന്ധിച്ച വ്യവസ്​ഥകൾ എയർലൈൻസുകൾ കർശനമാക്കി. സ്വന്തം പേരിലോ അടുത്ത കുടുംബാംഗത്തി​െൻറ പേരിലോ ഉള്ള താമസ രേഖ അല്ലെങ്കിൽ എൻ.എച്ച്​.ആർ.എ അംഗീകരിച്ച ഹോട്ടലുകളി​ൽ സ്വന്തം പേരിൽ നടത്തിയ പ്രീപെയ്​ഡ്​ റിസർവേഷ​െൻറ രേഖ യാത്രക്കാർ ഹാജരാക്കണമെന്നാണ്​ എയർലൈൻസുകൾ അറിയിച്ചിരിക്കുന്നത്​.

തിങ്കളാഴ്​ച ബഹ്​റൈനിലെത്തിയ നിരവധി യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു. സ്വന്തം താമസ സ്​ഥലത്ത്​ ക്വാറൻറീനിൽ കഴിയാൻ തെരഞ്ഞെടുത്തവർക്ക്​ മാനദണ്​ഡ പ്രകാരമുള്ള താമസ രേഖ ഹാജരാക്കാൻ കഴിയാതെ വന്നതാണ്​ പ്രശ്​നമായത്​. നിയന്ത്രണം പ്രാബല്യത്തിൽ വന്ന ഞായറാഴ്​ച സി.പി.ആറിലുള്ളത്​ ഉൾപ്പെടെ ഏതെങ്കിലും താമസ സ്​ഥലത്തി​െൻറ വിലാസം കാണിച്ചവരെ പുറത്തിറങ്ങാൻ അനുവദിച്ചിരുന്നു. ഇത്​ പ്രകാരം തിങ്കളാഴ്​ച എത്തിയ യാത്രക്കാരാണ്​ കുടുങ്ങിയത്​. മംഗലാപുരത്തുനിന്നുള്ള എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനവും മറ്റ്​ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങളും രാവിലെ വിമാനത്താവളത്തിൽ എത്തിയിരുന്നു. സ്വന്ത​ം പേരിലുള്ള താമസ രേഖ ഹാജരാക്കണമെന്ന്​ വിമാനത്താവളത്തിലെ ആരോഗ്യ മന്ത്രാലയം അധികൃതർ കർശനമായി പറഞ്ഞതോടെ ഭൂരിഭാഗം പേർക്കും മണിക്കൂറുകളോളം പുറത്തിറങ്ങാനായില്ല.

ചിലർക്ക്​ കമ്പനിയിൽനിന്നുള്ള കത്ത്​ ഹാജരാക്കി പുറത്തിറങ്ങാൻ കഴിഞ്ഞു. കമ്പനി താമസ സ്​ഥലം ഒരുക്കിയതായി കാണിച്ചുള്ള കത്താണ്​ ഹാജരാക്കിയത്​. ഫാമിലി വിസയിൽ വന്നവർ​ താമസ സ്​ഥലം സംബന്ധിച്ച്​ ഭർത്താവി​െൻറ അല്ലെങ്കിൽ ഭാര്യയുടെ കത്ത്​ ഹാജരാക്കി പ​ുറത്തിറങ്ങി. ഇവർ ഭർത്താവി​​െൻറ അല്ലെങ്കിൽ ഭാര്യയുടെ പേരുള്ള പാസ്​പോർട്ട്​ തെളിവായി ഹാജരാക്കുകയും ചെയ്​തു. പകുതിയോളം പേർക്ക്​ ഹോട്ടൽ ബുക്കിങ്​ നടത്തിയ ശേഷമാണ്​ പുറത്തിറങ്ങാൻ കഴിഞ്ഞത്​.

താമസ രേഖ സംബന്ധിച്ച്​ അധികൃതർ പറയുന്നത്​

സ്വന്തം പേരിലോ അടുത്ത കുടുംബാംഗത്തി​െൻറ പേരിലുള്ള താമസ രേഖ അല്ലെങ്കിൽ നാഷണൽ ഹെൽത്​ റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്​.ആർ.എ) അംഗീകരിച്ച ഹോട്ടലുകളി​ൽ സ്വന്തം പേരിൽ നടത്തിയ പ്രീപെയ്​ഡ്​ റിസർവേഷ​െൻറ രേഖ യാത്രക്കാർ ഹാജരാക്കണമെന്നാണ്​ എയർലൈൻസുകൾ അറിയിച്ചിരിക്കുന്നത്​. ലീസ്​/റെൻറൽ എഗ്രിമെൻറ്​, ഇലക്​ട്രിസിറ്റി ബിൽ, മുനിസിപ്പാലിറ്റി ബിൽ എന്നിവയിലൊന്ന്​ താമസ രേഖയായി ഹാജരാക്കാമെന്ന്​ ഗൾഫ്​ എയർ പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു. യാത്ര പുറപ്പെടുന്ന വിമാനത്താവളത്തിൽ തന്നെ താമസ രേഖ ഹാജരാക്കണമെന്ന്​ എയർ ഇന്ത്യ/എയർ ഇന്ത്യ എക്​സ്​പ്രസ്​ കൺട്രി മാനേജർ ആശിഷ്​ കുമാർ അറിയിച്ചു.

ബഹ്​റൈനിലെ ഇന്ത്യൻ എംബസിയും പുതിയ നിബന്ധന വ്യക്​തമാക്കി​ തിങ്കളാഴ്​ച അറിയിപ്പ്​ പ്രസിദ്ധീകരിച്ചു. കോവിഡ്​ പ്രതിരോധത്തിനുള്ള നാഷണൽ മെഡിക്കൽ ടാസ്​ക്​ഫോഴ്​സി​െൻറ തീരുമാനം അനുസരിച്ചാണ്​ ബഹ്​റൈനിൽ പുതിയ നിയന്ത്രണം നടപ്പാക്കിയത്​. കഴിഞ്ഞ ദിവസം നാഷണാലിറ്റി, പാസ്​പോർട്ട്​ ആൻറ്​ റസിഡൻസ്​ അഫയേഴ്​സും (എൻ.പി.ആർ.എ) ബഹ്​റൈൻ ടൂറിസം ആൻറ്​ എക്​സ്​ബിഷൻസ്​ അതോറിറ്റിയും നൽകിയിട്ടുള്ള അറിയിപ്പിലും ഇക്കാര്യം വ്യക്​തമാക്കുന്നുണ്ട്​.

Tags:    
News Summary - Bahrain quarantine Airlines tighten requirements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.