മനാമ: നൂതന സാങ്കേതിക വിദ്യകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബഹ്റൈൻ പ്രതിഭ ശാസ്ത്ര ക്ലബ് 'ശാസ്ത്രം, മനുഷ്യൻ, യന്ത്രം -റോബോട്ടിക്സ് ഒരു ആമുഖം' എന്ന വിഷയത്തിൽ റോബോട്ടിക്സ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. നാളിതുവരെയുള്ള മനുഷ്യ പുരോഗതി ശാസ്ത്രത്തിലൂടെയാണ് നടക്കുന്നതെന്ന് ക്ലാസ് ഉദ്ഘാടനം ചെയ്തു പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത് പറഞ്ഞു.റോബോട്ടിക് മാതൃകകൾ കാണിച്ചുകൊണ്ട് ഷൈജു മാത്യു നയിച്ച പരിശീലന ക്ലാസ് കുട്ടികൾക്കും മുതിർന്നവർക്കും വിജ്ഞാനപ്രദമായിരുന്നു.
നിർമിത ബുദ്ധിയും റോബോട്ടിക്സും വരുംകാലങ്ങളിൽ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പത്തേരി വിതരണം ചെയ്തു.കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിൽ പ്രതിഭ ശാസ്ത്ര ക്ലബ് നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ശാസ്ത്ര ക്ലബ് കൺവീനർ ഹരി പ്രകാശ് സ്വാഗതവും സുഭാഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.