ബഹ്റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം

ബഹ്​റൈൻ പ്രതിഭ സ്വാതന്ത്യദിനം ആഘോഷിച്ചു

മനാമ: ബഹ്​റൈൻ പ്രതിഭ 75ാമത് സ്വാതന്ത്യദിനം ആഘോഷിച്ചു. അൽസഫീർ ലിഫ്റ്റ് കമ്പനി അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പ്രസിഡന്‍റ്​ അഡ്വ. ജോയ് വെട്ടിയാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ ആശംസ അർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി പ്രതിപ് പത്തേരി സ്വാഗതവും ഹെൽപ്​ലൈൻ കൺവീനർ നൗഷാദ് പൂനൂർ നന്ദിയും പറഞ്ഞു. കമ്പനി മാനേജർ മനു ജോസ്​, സൂപ്പർവൈസർ പി.എസ്​ സബിൻ എന്നിവർ നേതൃത്വം നൽകി. ജീവനക്കാർക്ക് മധുരവിതരണവും നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.