???????? ??????????? ??????? ???????? ??????? ????? ????????????????? ???????? ??????????????

ബഹ്റൈന്‍ പൊലീസ് ചിത്ര പ്രദര്‍ശനത്തിന് തുടക്കമായി

മനാമ: ബഹ്റൈന്‍ പൊലീസി​​െൻറ ചരിത്രം വിളിച്ചു പറയുന്ന ചിത്ര പ്രദര്‍ശനത്തിന് തുടക്കമായി. പബ്ലിക് സെക്യൂരിറ്റി ചീഫ് മേജര്‍ ജനറല്‍ താരിഖ് ബിന്‍ ഹസന്‍ അല്‍ ഹസന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ആഭ്യന്തര മന്ത്രാലയം സീഫ് മാളില്‍ ഒരുക്കിയ പ്രദര്‍ശനം സെപ്റ്റംബര്‍ 14 വരെ നീണ്ടു നില്‍ക്കും. പഴയ ചിത്രങ്ങളും പുരാതന രേഖകളുമാണ് ഇവിടെ പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുള്ളത്. രാജ്യത്തി​​െൻറ സുരക്ഷക്കും സമാധാനത്തിനുമായി പൊലീസ് വിഭാഗം നടത്തിയ ഇടപെടലുകളും നേട്ടങ്ങളും ചിത്രങ്ങളിലൂടെ വായിച്ചറിയാന്‍ സാധിക്കും.


ഇത്തരമൊരു പ്രദര്‍ശനം ഒരുക്കുന്നതിന് പിന്തുണയും പ്രോല്‍സാഹനവും നല്‍കിയ ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫക്ക് അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. ജനങ്ങളുമായി സഹകരിച്ച് രാജ്യത്തി​​െൻറ സുരക്ഷക്കായി പ്രവര്‍ത്തിക്കുവാനും ആധുനികവത്കരണത്തിലൂടെയും പരിശീലനങ്ങളിലൂടെയും കരുത്തുറ്റ സേനയായി മാറാനും പൊലീസ് വിഭാഗത്തിന് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പൊലീസ് സേനയുടെ വിവിധ കാലഘട്ടങ്ങളിലുള്ള യൂണിഫോമുകള്‍, കരാറുകള്‍, പഴയ പാസ്പോര്‍ട്ടുകള്‍, ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ തുടങ്ങി അറിവ് പകരുന്ന ഒട്ടേറെ വസ്തുക്കള്‍ പ്രദര്‍ശനത്തിനായി സംവിധാനിച്ചിട്ടുണ്ട്.

Tags:    
News Summary - bahrain-police-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.