മനാമ: ബഹ്റൈൻ-ഒമാൻ പ്രഥമ സുഗന്ധദ്രവ്യ പ്രദർശനം അടുത്തയാഴ്ച അവന്യൂസ് മാളിൽ നടക്കും. വാണിജ്യ, വ്യവസായമന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനിയുടെ മേൽനോട്ടത്തിൽ നടക്കുന്ന പ്രദർശനം ബഹ്റൈൻ-ഒമാൻ ഫ്രൻഡ്ഷിപ് സൊസൈറ്റിയാണ് സംഘടിപ്പിക്കുന്നത്. സുഗന്ധദ്രവ്യങ്ങളുടെയും ബുഖൂറിന്റെയും വിവിധ ഉൽപന്നങ്ങൾ ഇവിടെ ലഭ്യമാകും.
മൂന്നുദിവസം നീണ്ടുനിൽക്കുന്ന പ്രദർശനം ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സാമ്പത്തിക, വ്യാപാരബന്ധം ശക്തമാക്കാനുപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ വ്യക്തമാക്കി. പരിപാടി വിജയിപ്പിക്കുന്നതിനുള്ള ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്. സുഗന്ധദ്രവ്യ നിർമാണ, വിപണന മേഖലകളിൽ ബഹ്റൈന്‍ സ്വന്തമായ സ്ഥാനം അടയാളപ്പെടുത്താൻ സാധിച്ചതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പ്രദർശനവും വിൽപനയും ഒരുക്കിയിട്ടുള്ളത്. ഒമാനും ഈ മേഖലയിൽ വലിയ അളവിൽ മുന്നോട്ടുപോകാൻ സാധ്യമായിട്ടുണ്ടെന്ന വിലയിരുത്തലിലാണ് സംയുക്ത പ്രദർശനമെന്ന ആശയം ഉടലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.