മനാമ: കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി സ്വദേശി ബഹ്റൈനില്‍ കുഴഞ്ഞ് വീണ് മരിച്ചു. ഉള്ളിയേരി നാറാത്ത് കുനിച്ചികണ്ടി അബ്ദുല്‍ ഹമീദ് (50) ആണ് മരിച്ചത്. ശൈഖ് അബ്ദുല്ല റോഡിലെ ഓള്‍ഡ് സൂഖിന് സമീപം ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് സംഭവം. ഉള്ളിയേരിയില്‍ ഓട്ടോ ഡ്രൈവറായിരുന്ന ഇദ്ദേഹം ഒരു മാസം മുമ്പാണ് ബഹ്റൈനിലത്തെിയത്. നേരത്തെ കുവൈത്തിലും ജോലി ചെയ്തിട്ടുണ്ട്.
സോള സൂപ്പര്‍ മാര്‍ക്കറ്റിന് സമീപമുള്ള പച്ചക്കറി കടയിലായിരുന്നു ജോലി. കുനിച്ചികണ്ടി ഹമീദ്-പാത്തുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: റസിയ. മക്കള്‍: ജസീത, റോഷന്‍, ലബീബ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.