മനാമ: ഈസ്റ്റ് റിഫയില്‍ ഇന്നലെ കാലത്തുണ്ടായ കാര്‍ അപകടത്തില്‍ മലയാളി മരിച്ചു. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ചന്ദ്രബാബു (55 ) ആണ് മരിച്ചത്. റോഡിന് സമീപമുള്ള ജോലിക്കിടയിലാണ് അപകടമുണ്ടായത്. സനദ് അല്‍സഅദ് മാര്‍ക്കറ്റിന് മുന്‍വശം ഹൈവേയിലായിരുന്നു സംഭവം. സ്വദേശി വനിത ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ഫുട്പാത്തില്‍ ഇഷ്ടിക നിരത്തുന്ന ജോലി ചെയ്യുകയായിരുന്ന ചന്ദ്രബാബുവിനെ ഇടിക്കുകയായിരുന്നു. ചന്ദ്രബാബു സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഒപ്പം ജോലി ചെയ്യുകയായിരുന്ന ആന്ധ്ര സ്വദേശി ശ്രീനിവാസനെയും കാര്‍ ഇടിച്ചു. ഇതിനുശേഷം കാര്‍ വീണ്ടും റോഡില്‍ നിന്ന് മാറി ഇരുപതു മീറ്ററോളം മുന്നോട്ട് നീങ്ങി. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
15 വര്‍ഷത്തോളമായി ബഹ്റൈന്‍ പ്രവാസിയായ ചന്ദ്രബാബു അല്‍ബ ഏരിയയിലെ ഒരു കമ്പനിയില്‍ തൊഴിലാളിയാണ്.
രണ്ടു കുട്ടികളുണ്ട്. മൂത്തകുട്ടി ഡിഗ്രി വിദ്യാര്‍ഥിനിയാണ്. ആണ്‍കുട്ടി എട്ടാം ക്ളാസില്‍ പഠിക്കുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.