മനാമ: കലാലയം സാംസ്കാരിക വേദി ബഹ്റൈൻ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് എഡിഷൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ വിജയത്തിനായി 101 അംഗങ്ങൾ അടങ്ങുന്ന വിപുലമായ സംഘാടക സമിതി നിലവിൽ വന്നു. ജനുവരി പതിനാറിന് അധാരി പാർക്കിൽ വെച്ചാണ് നാഷനൽ പ്രവാസി സാഹിത്യോത്സവ് നടക്കുന്നത്.
രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) യുടെ ഘടകങ്ങളായ യൂനിറ്റ് സെക്ടർ സോൺ തലങ്ങളിൽ നടന്ന കലാസാഹിത്യ മത്സരങ്ങളിൽ നിന്നും ഒന്നാം സ്ഥാനം നേടി തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾ തമ്മിലുള്ള മത്സരമാണ് നാഷനൽ തലത്തിൽ നടക്കുക. സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന സാംസ്കാരിക സമ്മേളനത്തോടെയാണ് സാഹിത്യോത്സവ് സമാപിക്കുക.
ഗുദൈബിയ്യ കാലിക്കറ്റ് ഫുഡ് സ്റ്റോറീസ് ഹാളിൽ നടന്ന സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ മുഹ്സിൻ മദനി ചെയർമാനും അബ്ദു സമദ് കാക്കടവ് ജനറൽ കൺവീനറും അബ്ദുൽ ഹകീം സഖാഫി കിനാലൂർ ട്രഷററുമായ കമ്മിറ്റി നിലവിൽ വന്നു.
റഹീം സഖാഫി വരവൂരിനെ വർക്കിങ് ചെയർമാനായും സയ്യിദ് അസ്ഹർ ബുഖാരി, ശംസുദ്ദീൻ സുഹരി, സി.കെ. അഹ്മദ് വള്ളിയാട്, ശിഹാബ് പരപ്പ, മൻസൂർ അഹ്സനി എന്നിവരെ വൈസ് ചെയർമാൻമാരായും നൗഷാദ് മുട്ടുംതല, ഫൈസൽ ചെറുവണ്ണൂർ, ഹാരിസ് സാമ്പിയ, മുഹമ്മദ് വി.പി.കെ, അഷ്റഫ് മങ്കര, ജാഫർ ശരീഫ് എന്നിവരെ ജോയിൻ കൺവീനർമാരായും തെരഞ്ഞെടുത്തു. രിസാല സ്റ്റഡി സർക്കിൾ നാഷനൽ ചെയർമാൻ മൻസൂർ അഹ്സനിയുടെ അധ്യക്ഷതയിൽ നടന്ന സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ ജനറൽ സെക്രട്ടറി ജാഫർ ശരീഫ് സ്വാഗതവും എസ്.ജെ.എം ബഹ്റൈൻ പ്രസിഡന്റ് മമ്മൂട്ടി മുസ്ലിയാർ വയനാട് ഉദ്ഘാടനവും ആർ.എസ്.സി നാഷനൽ എക്സിക്യൂട്ടീവ് സെക്രട്ടറി മുഹമ്മദ് സഖാഫി ഉളിക്കൽ സന്ദേശ പ്രഭാഷണവും നടത്തി. അബ്ദുസമദ് കാക്കടവ് (ഐ.സി.എഫ്), മജീദ് പൈബച്ചാൽ (കെ.സി.എഫ്), സീതി ഹാജി (ഡി.കെ.സി), റഹീം സഖാഫി വരവൂർ, അബ്ദുല്ല രണ്ടത്താണി, മുഹമ്മദ് വി.പി.കെ എന്നിവർ ആശംസകൾ അർപ്പിച്ചു.
രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം അഷ്റഫ് മങ്കര സ്വാഗത സംഘം കമ്മിറ്റിയെ പ്രഖ്യാപിച്ചു. ജാഫർ പട്ടാമ്പി ബജറ്റവതരണം നടത്തി. സംഘാടക സമിതി ജനറൽ കൺവീനർ അബ്ദുസമദ് കാക്കടവ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.