ഹമദ് രാജാവ്
മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെയും, ഹമദ് രാജാവിന്‍റെ സ്ഥാനാരോഹണത്തിന്‍റെ 26-ാം വാർഷികത്തിന്റെയും ഭാഗമായി രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 963 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്നവരും ശിക്ഷാ കാലാവധിയുടെ നിശ്ചിതഭാഗം പൂർത്തിയാക്കിയവരുമാണ് മോചിതരാകുന്നത്. കൂടാതെ, ബദൽ ശിക്ഷാ നിയമപ്രകാരം ശിക്ഷ അനുഭവിച്ചുവരുന്ന ഒരുവിഭാഗം തടവുകാരും ഈ രാജകീയ കാരുണ്യത്തിന് അർഹരായിട്ടുണ്ട്.
തടവുകാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും അവർക്ക് പുതിയ ജീവിതം തുടങ്ങുന്നതിനും അവസരം നൽകുക എന്ന ഭരണാധികാരിയുടെ മാനുഷികമായ സമീപനമാണ് ഈ ഉത്തരവിലൂടെ പ്രതിഫലിക്കുന്നത്. ബഹ്‌റൈന്റെ സമഗ്ര വികസന യാത്രയിൽ പങ്കാളികളാകാൻ ഇവർക്ക് ഇതിലൂടെ അവസരം ലഭിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.