മണി എക്സ്ചേഞ്ച് കൊള്ള രണ്ടുപേര്‍ പിടിയില്‍

മനാമ: ഉമ്മുല്‍ ഹസത്തെ മണിഎക്സ്ചേഞ്ച് കൊള്ളയടിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ യൂറോപ്യന്‍ പൗരന്‍മാരാണ്. സംഭവം നടന്ന് 48 മണിക്കൂറിനകമാണ് നടപടി. 
കഴിഞ്ഞ തിങ്കളാഴ്ച കാലത്താണ് മണി എക്സ്ചേഞ്ചിലത്തെിയ അക്രമികള്‍ ജീവനക്കാരെ ബന്ദിയാക്കി 2,000ത്തിലധികം ദിനാറുമായി കടന്നത്. 
ഇവരില്‍ നിന്ന് പണവും കണ്ടെടുത്തതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍റ് ഫോറന്‍സിക് സയന്‍സ് ജനറല്‍ ഡയറക്ടര്‍ പറഞ്ഞു. 
പ്രതികള്‍ എന്ന് സംശയിക്കുന്നവരെ പബ്ളിക് പ്രൊസിക്യൂഷന് കൈമാറും. 
 

News Summary - bahrain moneyexchange crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.