ബഹ്റൈൻ മാർത്തോമ ഇടവക മിഷൻ പ്രവർത്തനോദ്ഘാടനത്തിൽനിന്ന്
മനാമ: ബഹ്റൈൻ മാർത്തോമ ഇടവകയുടെ 2025 - 2026 വർഷത്തെ പ്രവർത്തനോദ്ഘാടനം സനദിലുള്ള മാർത്തോമ് കോംപ്ലക്സിലെ ഗ്രൗണ്ട് ഫ്ലോർ ഹാളിൽ സെന്റ് പോൾസ് മാർത്തോമ ഇടവക വികാരി റവ. അനീഷ് സാമുവൽ ജോൺ നിർവഹിച്ചു. ബഹ്റൈൻ മാർത്തോമ ഇടവക മിഷൻ പ്രസിഡൻറ് റവ. ബിജു ജോൺ അധ്യക്ഷത വഹിച്ചു.
മീറ്റിങ്ങിൽ ഇടവക മിഷൻ സെക്രട്ടറി ബിജു മാത്യു സ്വാഗതം പറഞ്ഞു. ഇടവക മിഷൻ വൈസ് പ്രസിഡന്റ് റവ.സാമുവേൽ വർഗീസ്, സെക്രട്ടറി പ്രദീപ് മാത്യൂസ് ആശംസ നേർന്നു.ഇടവക മിഷൻ അൽമായ ഉപാധ്യക്ഷൻ മാത്യു വർഗീസ് പ്രവർത്തന വർഷത്തെ രൂപരേഖ അവതരിപ്പിച്ചു.മിഷൻ ട്രസ്റ്റി ചെറിയാൻ എബ്രഹാം വന്നുചേർന്ന ഏവർക്കും നന്ദി രേഖപ്പെടുത്തി. മിഷൻ ഗായക സംഘം ആരാധനക്ക് നേതൃത്വം നൽകി. റോയ് മാത്യു പ്രാർഥനയും സുരേഷ് കോശി സമാപന പ്രാർഥനയും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.