മനാമ: ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്‍െറ (ഐ.സി.ആര്‍.എഫ്) നേതൃത്വത്തിലുള്ള സ്പെക്ട്ര 2016 ചിത്രരചനാ മത്സരത്തിന്‍െറ ഗ്രാന്‍റ് ഫിനാലെ കേരളീയ സമാജത്തില്‍ നടന്നു. 22 സ്കൂളുകളില്‍ നിന്നുള്ള ഒമ്പത് രാജ്യക്കാരായ 1300ഓളം കുട്ടികള്‍ പങ്കെടുത്ത ആദ്യ ഘട്ട മത്സരത്തിന്‍െറ തുടര്‍ച്ചയായാണ് ഗ്രാന്‍റ് ഫിനാലെ നടന്നത്. നാല് വിഭാഗങ്ങളിലായി നടന്ന വാശിയേറിയ മത്സരത്തില്‍ ഗ്രൂപ്പ് ഒന്നില്‍ ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂളിലെ കെ.ടി അദീബും ഗ്രൂപ്പ് രണ്ടില്‍ മാധവ് ആര്‍. നായരും (ഇന്ത്യന്‍ സ്കൂള്‍) ഗ്രൂപ്പ് മൂന്നില്‍ ആന്‍ജലീ ഒ. പാദുവയും (ഫിലിപ്പൈന്‍സ് സ്കൂള്‍) ഗ്രൂപ്പ് നാലില്‍ ശിവകൃഷ്ണന്‍ വി. നായരും (ഇന്ത്യന്‍ സ്കൂള്‍) ഒന്നാം സ്ഥാനത്തത്തെി. ഒന്നാം ഗ്രൂപ്പില്‍ വേദിക സുധീര്‍ (അല്‍ നൂര്‍ സ്കൂള്‍) രണ്ടും അനൂജ അനൂപ് (ഇന്ത്യന്‍ സ്കൂള്‍) മൂന്നും സ്ഥാനം നേടി. ഗ്രൂപ്പ് രണ്ടില്‍ ഹനാന്‍ ഫാത്തിമ (അല്‍ നൂര്‍ സ്കൂള്‍), കീര്‍ത്തന (ഇന്ത്യന്‍ സ്കൂള്‍) എന്നിവരും ഗ്രൂപ്പ് മൂന്നില്‍ ശ്രവിന്‍ സാജു (ന്യൂ ഇന്ത്യന്‍ സ്കൂള്‍), അതിരിയ സര്‍ക്കാര്‍ (ന്യൂ മില്ളെനിയം സ്കൂള്‍) എന്നിവരും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളായ ശ്വേത അജയ്, ഫഹിമാ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ഗ്രൂപ്പ് നാലില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി മീര സിസോദിയ വിജയികളെ പ്രഖ്യാപിച്ചു. ഐ.സി.ആര്‍.എഫ് ചെയര്‍മാന്‍ ഭഗ്വാന്‍ അസര്‍പോട്ട, ജനറല്‍ സെക്രട്ടറി അരുള്‍ദാസ് തോമസ്, സ്പെക്ട്ര കണ്‍വീനര്‍ യു.കെ. മേനോന്‍, കേരളീയ സമാജം ജനറല്‍ സെക്രട്ടറി എന്‍.കെ. വീരമണി, ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, ഫാബിര്‍ കാസിലിലെ സജ്ഞയ് ഭാന്‍ എന്നിവര്‍ സംബന്ധിച്ചു.
വിജയികളുടെയും മറ്റ് മികച്ച പ്രകടനം കാഴ്ചവെച്ചവരുടെയും ചിത്രങ്ങള്‍ 2017ലെ കലണ്ടറുകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഈ കലണ്ടറുകള്‍ മീര സിസോദിയ പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.