ബഹ്​റൈനിൽ മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മനാമ: ബഹ്​റൈനിൽ കഴിഞ്ഞ ദിവസം കാണാതായ മലയാളിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ തൃപ്പയാർ സ്വദേശി സത ീഷ്​ കുമാറി (56)​​​െൻറ മൃതദേഹമാണ്​ കണ്ടെത്തിയത്​. കഴിഞ്ഞ ദിവസംസതീഷ്​കുമാറിനുവേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു ബന്​ധുക്കളും സുഹൃത്തുക്കളും. കാണാനില്ലെന്നു കാട്ടി പോലീസിലും പരാതി നൽകിയിരുന്നു. ഹിദിലെ അറേബ്യൻ ഇൻഫർമേഷൻ സ​​െൻററനിന്​ അടുത്തുള്ള പാർക്കിങ്ങിലെ കാറിലാണ്​ മൃതദേഹം കണ്ടെത്തിയത്​. കാർ ലോക്ക്​ ചെയ്​ത നിലയിലായിരുന്നു. കഴിഞ്ഞ 30 വർഷമായി ബഹ്​റൈൻ പ്രവാസിയാണ്​ ഇദ്ദേഹം. ഹിദിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. കുടുംബം നാട്ടിലാണ്​. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്​ധുക്കൾ പറഞ്ഞ​ു. പോലീസ്​ സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക്​ മാറ്റി.

Tags:    
News Summary - bahrain malayalee obit-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.