മനാമ: ഞണ്ട് പിടിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കാൻ തീരുമാനിച്ചതായി പരിസ്ഥിതി കാര്യ സുപ്രീം കൗൺസിലിന് കീഴിലെ സമുദ്ര സമ്പദ് വിഭാഗം അതോറിറ്റി അറിയിച്ചു. മാർച്ച് 15ന് രണ്ട് മാസത്തേക്ക് ഏർപ്പെടുത്തിയ നിരോധനമാണ് കഴിഞ്ഞ ദിവസം പിൻവലിച്ചത്. പ്രജനന കാലം കണക്കാക്കിയാണ് ഞണ്ടു പിടിത്തത്തിന് നിരോധനമേർപ്പെടുത്തിയിരുന്നത്.
രാജ്യത്തെ സമുദ്ര സമ്പദ് വ്യവസ്ഥ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികളോട് പൂർണാർഥത്തിൽ സഹകരിക്കണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.