?????????????????? ?????????? ??????????

ബഹ്​റൈനിൽനിന്ന്​ കൊച്ചിയിലേക്കുള്ള വിമാനം പുറപ്പെട്ടു -VIDEO

മനാമ: ആശ്വാസം, സന്തോഷം, നെടുവീർപ്പ്​... പ്രവാസികളെ നാട്ടിലേക്ക്​ തിരിച്ചുകൊണ്ടുപോകുന്ന വന്ദേഭാരത്​ ദൗത്യത്തിൽ ബഹ്​റൈനിൽനിന്നുള്ള ആദ്യ വിമാനം കൊച്ചിയിലേക്ക്​ വൈകിട്ട്​ 4.52ന്​ പുറപ്പെട്ടപ്പോൾ യാത്രക്കാരുടെ മുഖത്ത്​ തെളിഞ്ഞ വികാരങ്ങൾ ഇതൊക്കെയായിരുന്നു. 177 മുതിർന്നവരും അഞ്ച്​ കൈക്കുഞ്ഞുങ്ങളുമായിരുന്നു വിമാനത്തിലെ യാത്രക്കാർ. 

ഗർഭിണികളും ജോലി നഷ്​ടപ്പെട്ടവരും സന്ദർശക വിസയിൽ എത്തിയവരുമൊക്കെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. അനിശ്​ചിതത്വങ്ങൾക്കൊടുവിൽ നാട്ടിലേക്ക്​ മടങ്ങാൻ കഴിഞ്ഞതി​​​െൻറ സന്തോഷം മിക്കവരും പങ്കുവെച്ചു. വീഡിയോ എഡിറ്ററായി ജോലി ചെയ്യുന്ന പാല സ്വദേശി മോൻസി മാത്യു, സന്ദർശക വിസയിൽ എത്തി ഇവിടെ കുടുങ്ങിപ്പോയ വടകര സ്വദേശി പ്രമോദ്​ എന്നിവരൊക്കെ ആദ്യ വിമാനത്തിൽ പോകാൻ കഴിഞ്ഞതി​​​െൻറ ആശ്വാസത്തിലാണ്​. 

ഉച്ചക്ക്​ 12 മണിയോടെ തന്നെ യാത്രക്കാരെല്ലാവരും ബഹ്​റൈൻ ഇൻറർനാഷണൽ എയർപോർട്ടിൽ എത്തി. സാമൂഹിക അകലം പാലിച്ചാണ്​ എമിഗ്രേഷൻ ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കിയത്​. തെർമൽ സ്​ക്രീനിങ്​ നടത്തിയാണ്​ യാത്രക്കാരെ വിമാനത്തിൽ കയറ്റുന്നത്​. ഒാരോരുത്തരുടെയും സീറ്റിൽ സ്​നാക്​സ്​ ബോക്​സ്​, സാനിറ്റൈസർ, മാസ്​ക്ക്​, പുരിപ്പിച്ച്​ നൽകേണ്ട സാക്ഷ്യ പത്രം എന്നിവ വെച്ചിരുന്നു. 

 

Full View
Tags:    
News Summary - bahrain-kochi flight -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.