മനാമ: ബഹ്‌റൈനില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മലേഷ്യയിലെ ജോഹോര്‍ സംസ്ഥാന ഭരണാധികാരി സുൽത്താന്‍ ഇബ്രാഹിം ബിന്‍ സുൽത്താന്‍ ഇസ്‌കന്ദറിനെ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ സ്വീകരിച്ചു. ഗുദൈബിയ പാലസിലെത്തിയ അദ്ദേഹത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ ബാൻറ് വാദ്യത്തിെൻറ അകമ്പടിയോടെയാണ് സ്വീകരിച്ചത്. ബഹ്‌റൈനും മലേഷ്യയും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം ശക്തിപ്പെടുത്താനും സഹകരണം വ്യാപിപ്പിക്കാനും സന്ദര്‍ശനം കാരണമാകുമെന്ന് രാജാവ് പ്രതീക്ഷ പ്രകടിപ്പിച്ചു.
കഴിഞ്ഞ ഏപ്രിലില്‍ ഹമദ് രാജാവ് നടത്തിയ മലേഷ്യന്‍ സന്ദര്‍ശനം അനുസ്മരിച്ച സുൽത്താന്‍ ഇബ്രാഹിം ബഹ്‌റൈന്‍ കൈവരിച്ച നേട്ടങ്ങൾ പ്രശംസനീയമാണെന്ന് പറഞ്ഞു. ‘ശൈഖ് ഈസ ബിന്‍ സല്‍മാന്‍’ മെഡൽ ഹമദ് രാജാവ് അദ്ദേഹത്തിന് കൈമാറി. ബഹ്റൈൻ നൽകിയ സ്വീകരണത്തിനും ആദരവിനും സുല്‍ത്താൻ നന്ദി അറിയിച്ചു. കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയും സന്നിഹിതനായിരുന്നു.
ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ഖലീഫ, ഇന്‍ഫര്‍മേഷന്‍ മന്ത്രി അലി ബിന്‍ മുഹമ്മദ് അല്‍റുമൈഹി, മുഹറഖ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ ഈസ ബിന്‍ ഹിന്ദി എന്നിവര്‍ ചേർന്നാണ് എയര്‍പോര്‍ട്ടിൽ സുൽത്താനെ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.