ബഹ്റൈൻ കേരളീയ സമാജം റിപ്പബ്ലിക് ദിനാഘോഷത്തിൽനിന്ന്
മനാമ: ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെയും ഇന്ത്യ ഒരു പരമാധികാര റിപ്പബ്ലിക്കായി മാറിയതിന്റെയും സ്മരണ പുതുക്കിക്കൊണ്ട് ബഹ്റൈൻ കേരളീയ സമാജം 76ാം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.
സമാജം അങ്കണത്തിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ പാതാക ഉയർത്തുകയും റിപ്പബ്ലിക്ക് ദിന ആശംസ അറിയിക്കുകയും ചെയ്തു. സ്വാതന്ത്ര്യം, നീതി, സമത്വം എന്നിവയെക്കുറിച്ചു ഓർമപ്പെടുത്തുന്നതിനൊപ്പം രാജ്യത്തിന്റെ കെട്ടുറപ്പ് തകരാതെ കാക്കുന്നതിൽ ഭരണഘടന വഹിക്കുന്ന പങ്ക് ബോധ്യപ്പെടുന്നതുമാണ് റിപ്പബ്ലിക് ദിനത്തിന്റെ മഹത്വമെന്ന് അദ്ദേഹം പറഞ്ഞു. സമാജം ട്രഷറർ ദേവദാസ് കുന്നത്ത്, മുതിർന്ന സമാജം അംഗങ്ങൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.