ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം പ്രസംഗവേദി സംഘടിപ്പിച്ച പരിപാടിയിൽ പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തുന്നു
മനാമ: ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗം പ്രസംഗവേദി 'നെഹ്റുവിയൻ ഇന്ത്യ' വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറിയും എഴുത്തുകാരനുമായ പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
ജനാധിപത്യം, മതേതരത്വം, യുക്തിചിന്ത, മനുഷ്യാവകാശം, ശാസ്ത്രബോധം, ചേരിചേരായ്മ തുടങ്ങിയ മൂല്യങ്ങൾ, സര്‍വകലാശാലകൾ, ഗവേഷണകേന്ദ്രങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, ഇവയൊക്കെ ഏകോപിപ്പിച്ച ഇന്ത്യന്‍ ഭരണഘടന തുടങ്ങിയവയായിരുന്നുനെഹ്‌റുവിയന്‍ ഇന്ത്യയുടെ കാതലെന്ന് പ്രഭാഷകൻ പറഞ്ഞു.
ഭാവി ഇന്ത്യ രൂപപ്പെട്ടുവരേണ്ടത് ഹിന്ദുത്വ ചട്ടക്കൂടിലല്ല, മറിച്ച് ജനാധിപത്യം, മതേതരത്വം, സഹവര്‍ത്തിത്വം, സാംസ്‌കാരിക ബഹുസ്വരത എന്നിവയൊക്കെ പരസ്പരം സമ്മേളിക്കുന്ന മാനവിക ഭൂമികയിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രഭാഷണത്തിനുശേഷം നടന്ന സംവാദത്തിൽ ചോദ്യങ്ങൾക്ക് പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ മറുപടി പറഞ്ഞു.സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര ആശംസകളർപ്പിച്ചു. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതവും പ്രസംഗവേദി കൺവീനർ അനു ബി. കുറുപ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.