മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഡിസംബർ 12 മുതൽ 22 വരെ നടത്തുന്ന ബി.കെ.എസ് -ഡി.സി.ഇൻറർനാഷണൽ ബുക്ക് ഫെസ്റ്റ്^കൾച്ചറൽ കാർണിവൽ ലോഗോ സമാജം പ്രസിഡൻറ് .പി.വി.രാധാകൃഷ്ണപിള്ള സമാജം ജനറൽ സെക്രട്ടറി എം.പി.രഘുവിന് നൽകി പ്രകാശനം നടത്തി. സമാജം ഭരണസമിതി അംഗങ്ങളും ബുക്ക് ഫെസ്റ്റ് കൺവീനർ ഡി .സലിം, മറ്റു ബുക്ക് ഫെസ്റ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. ഇത്തവണത്തെ ബുക്ക് ഫെസ്റ്റ് കൊച്ചിൻ ബിനാലെ മാതൃകയിൽ സമാജം അങ്കണം മുഴുവൻ ഉപേയാഗപ്പെടുത്തി ഉത്സവാന്തരീക്ഷംആക്കി മാറ്റുവാൻ സമാജം ചിത്രകല ക്ലബ്,ഫോട്ടോഗ്രാഫി ക്ലബ്, ലൈബ്രറി , സാഹിത്യ വിഭാഗം , വനിതാ വേദി , കലാവിഭാഗം തുടങ്ങി സമാജം ഉപവിഭാഗങ്ങളുമായി സഹകരിച്ചു നടത്തുന്നതിനുള്ള പ്രാഥമിക ചർച്ചകൾ നടന്നുകഴിഞ്ഞതായും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.