ജോര്‍ഡന്‍-ബഹ്റൈന്‍ ബന്ധം  ശക്തമായി തുടരും –ഹമദ് രാജാവ് 

മനാമ: ജോര്‍ഡനും ബഹ്റൈനും തമ്മില്‍ വിവിധ മേഖലകളിലുള്ള ബന്ധവും സഹകരണവും ശക്തമായി തുടരുമെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ വ്യക്തമാക്കി. 
കഴിഞ്ഞ ദിവസം ബഹ്റൈന്‍ സന്ദര്‍ശിക്കാനത്തെിയ ജോര്‍ഡനിലെ പ്രിന്‍സ് ഹസന്‍ ബിന്‍ തലാലിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന സഹകരണം ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. 
അറബ് മേഖലയിലെ സാംസ്കാരിക, സാമ്പത്തിക രംഗങ്ങളില്‍ പ്രിന്‍സ് ഹസന്‍ ബിന്‍ തലാല്‍ നല്‍കുന്ന സേവനങ്ങള്‍ മഹത്തരമാണെന്ന് ഹമദ് രാജാവ് പറഞ്ഞു. ഇത്  ശക്തമായി തുടരാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. നേരത്തെ,  വിമാനത്താവളത്തില്‍ ഹസന്‍ ബിന്‍ തലാലിനെ ബഹ്റൈനിലെ ജോര്‍ഡന്‍ അംബാസഡര്‍ സാമി ഗൗഷ, മുഹറഖ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ ഈസ ബിന്‍ഹിന്ദി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. 
ബഹ്റൈന്‍ നല്‍കിയ സ്വീകരണത്തിനും ഹമദ് രാജാവുമായുള്ള കൂടിക്കാഴ്ച്ചക്കും പ്രിന്‍സ് ഹസന്‍ നന്ദി പ്രകാശിപ്പിച്ചു. 
 

News Summary - bahrain -jordan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.