അറബ്​-ബ്രസീല്‍ സാമ്പത്തിക ഫോറത്തില്‍ വിദേശകാര്യ മന്ത്രി പ​െങ്കടുക്കുന്നു

അറബ്​-ബ്രസീല്‍ സാമ്പത്തിക ഫോറത്തിൽ ബഹ്റൈന്‍ പങ്കാളിയായി

മനാമ: അറബ്​-ബ്രസീല്‍ സാമ്പത്തിക ഓണ്‍ലൈന്‍ ഫോറത്തില്‍ ബഹ്റൈന്‍ പങ്കാളിയായി. ബഹ്റൈനെ പ്രതിനിധാനംചെയ്​ത്​ വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പങ്കെടുത്തു.

ബ്രസീല്‍ പ്രസിഡൻറ്​ ജെയ്​ര്‍ ബൊല്‍സനാരോയുടെ അധ്യക്ഷതയിൽ നടന്ന ഫോറത്തില്‍ വിവിധ അറബ് രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.കോവിഡ്കാലത്ത് സാമ്പത്തിക മേഖലക്ക് കരുത്തുപകരാന്‍ അറബ് രാജ്യങ്ങളും ബ്രസീലും തമ്മിലുള്ള സഹകരണം ഉപകരിക്കുമെന്ന് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ലോകം ഒരു ഗ്രാമമായി മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് മൂലമുള്ള സാമ്പത്തിക ഞെരുക്കം എല്ലാ രാജ്യങ്ങളെയും ബാധിച്ചുകൊണ്ടിരിക്കുന്നതായി ബ്രസീലിയന്‍ പ്രസിഡൻറ്​ പറഞ്ഞു. അടുത്ത ഏതാനും വര്‍ഷം ഇതി​െൻറ അനുരണനങ്ങള്‍ തുടരും. ഇൗ വെല്ലുവിളി വിജയകരമായി നേരിടുന്നതിനുള്ള പദ്ധതികള്‍ ആവിഷ്​കരിക്കേണ്ടതുണ്ടെന്ന്​ ഫോറം അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT