??????? ???? ??? ????????? ??? ???????? ??.?????? ???????????? ?????????????????

തൊഴിൽ വിഷയങ്ങളും സാമൂഹിക പ്രശ്​നങ്ങളും മന്ത്രിയു​മായി ചർച്ച ചെയ്​തു

മനാമ: തൊഴിൽ, സാമൂഹിക വികസന മന്ത്രി ജമീൽ ബിൻ മുഹമ്മദ്​ അലി ഹുമൈദാനെ പാർലമ​െൻറ്​ അംഗം മാംദൗഹ്​ അൽ സാലെഹ്​, സനാബീ സ്​ കോഒാപറേറ്റീവ്​ സൊസൈറ്റി ചെയർമാൻ മുഹമ്മദ്​ അബ്​ദുല്ല മൻസൂർ, സനാബീസ്​ യൂത്ത്​ സ​െൻറർ അഹ്​മദ്​ അബ്​ദുൽ ഹുസൈൻ അൽ ഖബ്ബാസ്​ എന്നിവർ സന്ദർശിച്ച്​ ചർച്ച നടത്തി.

നിരവധി തൊഴിൽ വിഷയങ്ങളും സാമൂഹിക പ്രശ്​നങ്ങളും സർക്കാരിതര അസോസിയേഷനുകൾക്ക് മന്ത്രാലയം നൽകുന്ന സൗകര്യങ്ങളും സേവനങ്ങളും അവർ നേരിടുന്ന ബുദ്ധിമുട്ടുകളും സംഘം മന്ത്രിയുമായി ചർച്ച ചെയ്​തു. വികസന പരിപാടികളിൽ വിവിധ സമൂഹങ്ങളുടെ പങ്കാളിത്തം ഉറപ്പ്​ വരുത്തേണ്ടതി​​െൻറ പ്രാധാന്യവും അതിനൊപ്പം നൂതന പദ്ധതികൾ ആവിഷ്കരിക്കുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും സർക്കാരിതര സമൂഹങ്ങളുടെ പ്രാധാന്യ
വ​ും മന്ത്രി ചൂണ്ടിക്കാട്ടി.

Tags:    
News Summary - bahrain jobs-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-01 07:20 GMT
access_time 2024-06-01 06:51 GMT