മനാമ: രാജ്യത്ത് ശൈത്യം കൂടുന്നതിന്റെ മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പിന്റെ പുതിയ പ്രവചനം. പകൽ സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെങ്കിലും രാത്രികാലങ്ങളിൽ കടുത്ത തണുപ്പ് അനുഭവപ്പെടും. പരമാവധി താപനില 21 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസും ആയിരിക്കും രേഖപ്പെടുത്തുക.
വടക്കുപടിഞ്ഞാറൻ ദിശയിൽനിന്നും മണിക്കൂറിൽ 5 മുതൽ 10 നോട്ട്സ് വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ ഇത് 15 നോട്ട്സ് വരെ ഉയർന്നേക്കാം. കടൽ ശാന്തമായിരിക്കുമെന്നും തിരമാലകൾ ഒന്നു മുതൽ മൂന്ന് അടി വരെ ഉയരാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രാത്രിയിൽ തണുപ്പ് കൂടുന്നതിനാൽ പുറത്തിറങ്ങുന്നവരും യാത്രക്കാരും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.