ഇസ കൾച്ചറൽ സെന്ററിൽ നടന്ന കിങ് ഹമദ് ഫോറം ഫോർ ജസ്റ്റിസിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്ന കിരീടാവകാശി

ബഹ്‌റൈൻ ഇന്‍റർനാഷണൽ കൊമേഴ്‌സ്യൽ കോടതിയും ‘ഗ്ലോബൽ ജസ്റ്റിസ് ബേ’യും നിലവിൽ വന്നു

മനാമ: രാജ്യത്തെ വാണിജ്യ തർക്കങ്ങൾ പരിഹരിക്കുന്നതിനായി 'ബഹ്‌റൈൻ ഇന്‍റർനാഷനൽ കൊമേഴ്‌സ്യൽ കോടതി' നിലവിൽ വന്നതായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നിയമ സഹകരണത്തിനും തർക്ക പരിഹാരത്തിനും ഒരു കേന്ദ്രമായി ബഹ്‌റൈനെ മാറ്റുന്ന പുതിയ സംരംഭമായ 'ഗ്ലോബൽ ജസ്റ്റിസ് ബേ'യ്ക്കും അദ്ദേഹം തുടക്കം കുറിച്ചു.

ഇസ കൾച്ചറൽ സെന്ററിൽ നടന്ന കിങ് ഹമദ് ഫോറം ഫോർ ജസ്റ്റിസിന്റെ ഉദ്ഘാടന ചടങ്ങിൽ വെച്ചാണ് കിരീടാവകാശി ഈ സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്. നീതിയുടെയും നിഷ്പക്ഷതയുടെയും തത്വങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ആദ്യ സംരംഭമാണ് ഈ ഫോറമെന്ന് അദ്ദേഹം പറഞ്ഞു. വാണിജ്യ കോടതി സ്ഥാപിക്കുന്നതിൽ സഹകരിച്ച സിംഗപ്പൂർ സർക്കാരിനും നീതിന്യായ വിഭാഗത്തിനും, പ്രത്യേകിച്ച് ചീഫ് ജസ്റ്റിസ് സുന്ദരേഷ് മേനോനും സംഘത്തിനും, കിരീടാവകാശി നന്ദി അറിയിച്ചു.

നീതി അഭിവൃദ്ധി പ്രാപ്തമാക്കുക, സ്വതന്ത്ര സ്ഥാപനങ്ങൾ വിശ്വാസം കൈവരിക്കുക, നീതി നാം ജീവിക്കുന്ന കാലഘട്ടത്തിന് അനുസരിച്ച് മാറണം എന്നീ മൂന്ന് ലളിതമായ ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് ബഹ്‌റൈൻ ഇന്റർനാഷണൽ കൊമേഴ്‌സ്യൽ കോടതി നിലകൊള്ളുന്നതെന്ന് കിരീടാവകാശി ചൂണ്ടിക്കാട്ടി. നിയമവാഴ്ച സാമ്പത്തിക വളർച്ചയ്ക്ക് തടസ്സമല്ലെന്നും മറിച്ച് അതിന്റെ പ്രധാനഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Bahrain International Commercial Court and ‘Global Justice Bay’ launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.