പ്രീഥ സിങ്, ശ്രീയാ അനീഷ് പുലിനാംപറമ്പിൽ, മഞ്ജിറ ഗോസ്വാമി(പത്താം തരം സ്കൂൾ ടോപ്പേഴ്സ്),ഇവാൻ ബിൻസൺ ജോൺ, നിവേദ്യ ബാബു, ആദേശ് ദീപ്തി ഷൈജു(പ്ലസ് ടു ടോപ്പേഴ്സ്)
മനാമ: സി.ബി.എസ്.ഇ 10, 12 പൊതു പരീക്ഷയിൽ മികച്ച വിജയവുമായി ഭവൻസ്- ബഹ്റൈൻ ഇന്ത്യൻ സ്കൂൾ. പത്താം തരത്തിൽ വിദ്യാർഥികൾ വിവിധ വിഷയങ്ങളിലായി മികച്ച പ്രകടനം കാഴ്ചവെച്ച് 100 ശതമാനം വിജയമാണ് കരസ്ഥമാക്കിയത്. സ്കൂൾ ടോപ്പർമാരായി പ്രീഥ സിങ് (97.4 ശതമാനം) ഒന്നാം സ്ഥാനവും, ശ്രീയാ അനീഷ് പുലിനാംപറമ്പിൽ (97.2 ശതമാനം) രണ്ടാം സ്ഥാനവും മഞ്ജിറ ഗോസ്വാമി (96.2 ശതമാനം) മൂന്നാം സ്ഥാനവും നേടി.
അതേസമയം, പ്ലസ് ടു പരീക്ഷയിലും ബഹ്റൈൻ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ഉന്നത വിജയമാണ് കരസ്ഥമാക്കിയത്. ഇവാൻ ബിൻസൺ ജോൺ - 95.8 ശതമാനവുമായി ഒന്നാം സ്ഥാനം നേടി സ്കൂൾ ടോപ്പറായപ്പോൾ തൊട്ടു പിന്നാലെ നിവേദ്യ ബാബു - 95.6 ശതമാനം, ആദേശ് ദീപ്തി ഷൈജു - 95.4 ശതമാനം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
വിദ്യാർഥികളുടെയും അധ്യാപകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടങ്ങളെന്ന് അഭിനന്ദനവുമായെത്തിയ സ്കൂൾ അധികൃതർ പറഞ്ഞു. സ്കൂൾ ഡയറക്ടർമാരായ ഹിമാൻഷു വർമ, റിതു വർമ എന്നിവർ വിദ്യാർഥികളുടെ നേട്ടങ്ങളിലും പരിശ്രമത്തിനും അഭിമാനവും അഭിനന്ദനവും പ്രകടിപ്പിച്ചു. ഈ വിജയങ്ങൾ സ്കൂളിന്റെ അക്കാദമിക് ടീമിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമാണെന്നും റിതു വർമ പറഞ്ഞു. പ്രിൻസിപ്പൽ സാജി ജേക്കബും വിദ്യാർഥികളെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.