വ്യായാമവും ഭക്ഷണ നിയന്ത്രണവും രോഗങ്ങളെ  തടയും –ഡോ. ബാബു രാമചന്ദ്രന്‍ 

മനാമ: ചിട്ടയായ വ്യായാമവും ഭക്ഷണക്രമവും ഒട്ടുമിക്ക രോഗങ്ങളെയും തടയുമെന്ന് അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റല്‍ ഫിസിഷ്യനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്‍റുമായ ഡോ. ബാബു രാമചന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഫ്രന്‍റ്സ് വനിതാ വിഭാഗം ‘പ്രവാസികളും ആരോഗ്യവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേണ്ടത്ര വെള്ളം കുടിക്കാതിരിക്കുക, പോഷകപ്രദമായ പച്ചക്കറികള്‍ കഴിക്കാതിരിക്കുക, വ്യായാമത്തിന് മടികാണിക്കുക തുടങ്ങിയവ പ്രവാസികള്‍ക്കിടയില്‍ അസുഖങ്ങള്‍ വര്‍ധിക്കാന്‍ കാരണമാണ്. 
ഹൃദയ സംബന്ധമായ രോഗങ്ങള്‍, നട്ടെല്ല് വേദന, മൂത്രത്തില്‍ കല്ല്, പ്രമേഹം തുടങ്ങി പ്രവാസികള്‍ക്കിടയില്‍ സാധാരണ കണ്ടുവരുന്ന അസുഖങ്ങളുടെ  കാരണങ്ങളും ലക്ഷണങ്ങളും അവ ചികിത്സിക്കേണ്ട രീതികളും അദ്ദേഹം വിശദീകരിച്ചു. 
ശ്രോതാക്കള്‍ക്ക് സംശയ നിവാരണത്തിനുള്ള അവസരവും ഒരുക്കിയിരുന്നു. സിഞ്ചിലുള്ള ഫ്രന്‍റ്സ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വനിതാവിങ് പ്രസിഡന്‍റ് ജമീല ഇബ്രാഹിം അധ്യക്ഷത വഹിച്ചു. 
ഫ്രന്‍റ്സ് പ്രസിഡന്‍റ് ജമാല്‍ നദ്വി ഇരിങ്ങല്‍ ഉദ്ഘാടനം ചെയ്തു. വനിതാവിങ് ജനറല്‍ സെക്രട്ടറി സക്കീന അബ്ബാസ് സ്വാഗതം ആശംസിച്ചു. അസി.സെക്രട്ടറി റഷീദ സുബൈര്‍ നന്ദി രേഖപ്പെടുത്തി. അമല്‍ സുബൈര്‍ പ്രാര്‍ഥനാഗീതം ആലപിച്ചു. സാജിദ സലിം  പരിപാടിക്ക് നേതൃത്വം നല്‍കി. ഫ്രന്‍റ്സിന്‍െറ   ഉപഹാരം ജമാല്‍ നദ്വി ഡോ. ബാബു രാമചന്ദ്രന് നല്‍കി. 
 

News Summary - bahrain health event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.