മനാമ: ഭീകരതക്കെതിരെയുള്ള പോരാട്ടത്തിന് ബഹ്റൈനും ഇൗജിപ്തും എന്നും പ്രതിഞ്ജാബദ്ധരായിരിക്കുമെന്ന് ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയും ഇൗജിപ്ത് പ്രസിഡൻറ് പ്രസിഡൻറ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയും പറഞ്ഞു. മേഖലയിൽ സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കണമെന്നും ഭീകരകേന്ദ്രങ്ങൾക്ക് ഫണ്ടിംങ് എത്താതിരിക്കണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ഹമദ് രാജാവും ഇൗജിപ്ത് പ്രസിഡൻറും തമ്മിലുള്ള കൂടികാഴ്ചയിലായിരുന്നു ഭീകരതക്കെതിരെ അഭിപ്രായ സ്വരൂപണമുണ്ടായത്. പ്രാദേശിക വികസനങ്ങളും, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും നേതാക്കൾ അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.