മനാമ: 42 ാം ലോക പൈതൃക സമ്മേളനം ഇൗ വർഷം ജൂൺ അവസാനം മുതൽ ബഹ്റൈനിൽ നടക്കുമെന്ന് സംഘാടകർ വാർത്താസേമ്മളനത്തിൽ അറിയിച്ചു. ജൂൺ 24ന് തുടങ്ങുന്ന സമ്മേളനം ജൂലൈ അഞ്ചിന് സമാപിക്കും. 1972 ലെ യുനസ്കോ വേൾഡ് ഹെറിറ്റേജ് കൺവെൻഷെൻറ കീഴിൽ രൂപംകൊള്ളപ്പെട്ടതാണ് വേൾഡ് ഹെറിറ്റേജ് കമ്മിറ്റി. ബഹ്റൈൻ നാഷണൽ മ്യൂസിയത്തിൽ നടന്ന പത്രസമ്മേളനത്തിൽ ലോക പൈതൃക കമ്മറ്റി ചെയർപേഴ്സൻ ശൈഖ ഹയാ ബിൻറ് റാഷിദ് അൽ ഖലീഫയാണ് സമ്മേളനത്തെ കുറിച്ചുള്ള വിശദ വിവരങ്ങൾ വ്യക്തമാക്കിയത്. ബഹ്ൈറൻ അതോറിറ്റി േഫാർ കൾച്ചർ ആൻറ് ആൻറിക്വിറ്റീസ് പ്രസിഡൻറ് ൈശഖ മയ് ബിന്ദ് മുഹമ്മദ് ആൽ ഖലീഫയും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. രജിസ്ട്രേഷൻ ഇൗ മാസം www.42whcbahrain2018.bh എന്ന വെബ്സൈറ്റ് വഴി ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.