???? ?????? ?????: ??????????? ????????? ??????????????????

ഉച്ച വിശ്രമ നിയമം: തൊഴിൽ മന്ത്രാലയം ശില്‍പശാല സംഘടിപ്പിച്ചു

മനാമ: ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും വേണ്ടി രണ്ട്​ മാസക്കാലം നിശ്​ചിതസമയത്ത്​ പുറംപണി നിരോധിച്ച സാഹചര്യത്തിൽ ബോധവത്​കരണ ശിൽപ്പശാല നടത്തി. തൊഴിൽ സാമൂഹിക മന്ത്രാലയമാണ്​ ബഹ്​റൈൻ കേരളീയ സമാജത്തിൽ ശിൽപ്പശാല നടത്തിയത്​. ഇന്ത്യൻ, പാകിസ്ഥാൻ, നേപ്പാൾ,ഫിലിപ്പീനി, ബംഗ്ലാദേശ്​ എംബസികളുടെ സഹകരണത്തോടെയായിരുന്നു ശിൽപ്പശാല നടത്തിയത്​. ഉച്ചക്ക്​ 12 മണി മ​ുതൽ വൈകുന്നേരം നാലുവരെയുള്ള സമയത്ത്​ ജൂലൈ, ആഗസ്​റ്റ്​ മാസങ്ങളിൽ പുറംപണി നിരോധിച്ചിരിക്കുകയാണ്​.

തൊഴിലാളികളുടെ അവകാശ സംരക്ഷണത്തി​​െൻറയും തൊഴിൽ വിപണിയുടെ നിലവാരം കാത്തുസൂക്ഷിക്കാന​ും മനുഷ്യാവകാശ സംരക്ഷണത്തിനുമാണ്​ നിയമം കർശനമായി നടപ്പാക്കുന്നതെന്ന്​ ബഹ്​റൈൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എല്ലാവർഷവും കടുത്ത വേനൽ നാളുകളായ ഇൗ രണ്ടുമാസവും പുറംപണി ഉച്ച മുതൽ മധ്യാഹ്​നം വരെ നിരോധിക്കാറുണ്ട് തൊഴിലാളികൾ ഇൗ പ്രഖ്യാപനത്തെ ാഹ്ലാദത്തോടെയാണ്​ വരവേൽക്കുന്നത്​. അതേസമയം നിയമം ലംഘിച്ചതായി തെളിഞ്ഞാൽ കർശന നടപടി ഉണ്ടാകുമെന്ന്​ ഗവൺമ​െൻറ്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.

Tags:    
News Summary - bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.